ലഹരിക്കെതിരേ യുവാക്കളിൽ കായികലഹരി ഉണർത്താൻ റാന്നി എക്‌സൈസ് വകുപ്പിന്റെ ഫുട്‌ബോൾ ടൂർണമെന്റ്

For full experience, Download our mobile application:
Get it on Google Play

റാന്നി : ലഹരിക്കെതിരേ യുവാക്കളിൽ കായികലഹരി ഉണർത്താൻ എക്‌സൈസ് വകുപ്പിന്റെ ഫുട്‌ബോൾ ടൂർണമെന്റ്. ഇടക്കുളം ഫുട്‌ബോൾ ക്ലബ്ബും ഗുരുകുലം സോക്കർ അക്കാദമിയും എക്‌സൈസ് റാന്നി റേഞ്ച് ഓഫീസും ചേർന്നാണ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്. ലഹരിവിരുദ്ധ ബോധവത്കരണസന്ദേശം സമൂഹത്തിലെത്തിക്കുന്നതിനുള്ള വിവിധ പരിപാടികളിലൊന്നായാണ് എക്‌സൈസ് വകുപ്പ് ഫുട്‌ബോൾ മത്സരം നടത്തിയത്. വനിതകൾക്കായും പ്രത്യേകം മത്സരം സംഘടിപ്പിച്ചു. വിജയിച്ച ഗോൾഡൻ ബൂട്ട് എഫ്‌സിക്ക് അഡ്വ.പ്രമോദ് നാരായൺ എംഎൽഎ ട്രോഫി നൽകി.

വനിതാ ടീമുകളുടെ സൗഹൃദമത്സരം പത്തനംതിട്ട എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടർ ജി. അജികുമാർ ഉദ്ഘാടനംചെയ്തു. വനിതാ ടീമുകളുടെ സൗഹൃദമത്സരത്തിൽ പങ്കെടുത്ത പെൺകുട്ടികളെ എംഎൽഎ അനുമോദിച്ചു. ലഹരിവിരുദ്ധ നവകേരള മിഷൻ ജില്ലാ കോഡിനേറ്റർ സി.സി. മനീഷ്, പരിശീലകൻ എബി ഐസക്, ജോസ് മോൻ ജോസി, സിവിൽ എക്‌സൈസ് ഓഫീസർ എസ്.അഭിരാം, അക്കാദമി ഡയറക്ടർ അഖിൽരാജ്, ഇടക്കുളം ഫുട്‌ബോൾ ക്ലബ്ബ് പ്രസിഡന്റ് ജിജു കെ മാത്യു, യദു കൃഷ്ണൻ, അരുൺ രാജ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...