റാന്നി: അത്തിക്കയം കടുമീന്‍ചിറയ്ക്കു സമീപം കട്ടിക്കലരുവിയില്‍ വന്‍ തീപിടുത്തം. റാന്നി അഗ്നിശമനയുടെ നേതൃത്വത്തിലെത്തിയ സംഘം തീയണച്ചു. പള്ളം മൂഴിയാര്‍ 22കെ.വി വൈദ്യുതി ലൈന്‍ കടന്നു പോകുന്ന കെ.എസ്.ഇ.ബി വക സ്ഥലത്താണ് തീപിടുത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. പെട്ടെന്നു തീയണക്കാന്‍ കഴിഞ്ഞതിനാല്‍ അടുത്തുള്ള റബ്ബര്‍ തോട്ടങ്ങളിലേക്ക് തീ പടരാതെ നോക്കാനായി. വൈദ്യുതി ലൈനിനു കീഴിലെ അടിക്കാടുകള്‍ കത്തിയമര്‍ന്നു. റാന്നി അഗ്നിശമന യൂണിറ്റിലെ പി.ആര്‍ സജികുമാര്‍, ജിതിന്‍, വിപിന്‍, അരവിന്ദ്, തമ്പാന്‍, അരുണ്‍സിങ്, ഹരികുമാര്‍, വിപിന്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.
അത്തിക്കയം കടുമീന്‍ചിറയ്ക്കു സമീപം കട്ടിക്കലരുവിയില്‍ വന്‍ തീപിടുത്തം
RECENT NEWS
Advertisment