റാന്നി: മകരസംക്രമ സന്ധ്യയിൽ ശബരിമല ശാസ്താവിനു ചാർത്തുവാനുള്ള തിരുവാഭരണ ഘോഷയാത്രക്ക് റാന്നിയിൽ ഭക്തിനിർഭരമായ സ്വീകരണം നല്കി. പന്തളം കൊട്ടാരത്തിൽ നിന്നും 12 ന് ഒരു മണിക്ക് പുറപ്പെട്ട തിരുവാഭരണഘോഷയാത്ര ആദ്യ ദിനത്തിലെ രാജകീയ വരവേൽപ്പ് ഏറ്റുവാങ്ങി. അയിരൂർ പുതിയ കാവിൽ രാത്രിയിൽ വിശ്രമിച്ച ശേഷം രണ്ടാം ദിവസം മൂക്കന്നൂരിലെത്തിയപ്പോൾ ശിവോദയ സമസ്ത നായർ സമാജത്തിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
പുലർച്ചെ മൂന്ന് മണിക്ക് മൂക്കന്നൂർ ഗ്രന്ഥശാലാ ജംഗ്ഷനിൽ ആയിരുന്നു സ്വീകരണം.
സമാജം പ്രസിഡണ്ട് കെ. എൻ. ഗോപാലകൃഷ്ണൻ നായർ, സെക്രട്ടറി പി ജി. ശ്രീലത, കമ്മറ്റി അംഗങ്ങളായ പ്രസാദ് മൂക്കന്നൂർ, രാധാകൃഷ്ണൻ നായർ, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. കൂടാതെ മൂക്കന്നൂർ ഞ്ജാനാനന്ദാ ഗുരുകുലം സ്ക്കൂളിന്റെ ആഭിമുഖ്യത്തിലും സീകരണം ഉണ്ടായിരുന്നു. തുടർന്ന് ഇടപ്പാവൂർ ദേവീക്ഷേത്രം, എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം പമ്പാനദിയിലെ പേരുച്ചാൽ പാലം കടന്ന് കീക്കൊഴൂരെത്തി. തുടർന്ന് ആയിക്കൽ തിരുവാഭരണപാറ, റാന്നി ബ്ലോക്ക് ഓഫീസ്പടി, കുത്തുകല്ലുങ്കൽപടി, മന്ദിരം തിരുവാഭര, പള്ളിപ്പടി, പാലച്ചുവട്, ഇടക്കുളംഅയ്യപ്പക്ഷേത്രം, പള്ളിക്കമുരുപ്പ്, വടശേരിക്കര പേങ്ങാട്ടുകടവ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം കല്ലാറ്റിലെ പാലം കടന്ന് ചെറുകാവ് ദേവീ ക്ഷേത്രത്തിലും.
അവിടെ നിന്നും പ്രഭാത ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിലേക്കു എത്തി. തുടർന്ന് ചമ്പോണ്‍ മണ്ടകത്തില്‍ വീട്, മാടമൺ വള്ളക്കടവ് ഗുരുമന്ദിരം, ഹൃഷികേശ ക്ഷേത്രം, പൂവത്തുംമൂട് എന്നിവിടങ്ങളിലെ സ്വീകരണങ്ങളേറ്റു വാങ്ങി കക്കാട്ടാറ്റിലെ പാലം കടന്ന് പെരുനാട് കൂടക്കാവിലെത്തിയപ്പോൾ കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിലെ ആചാരപരമായ വരവേൽപ്പിനു ഉപദേശക സമതി നേതൃത്വം നല്കി. പ്രസിഡൻ്റ് എം.കെ.ബാലൻ, സെക്രട്ടറി, അഭിലാഷ്, വൈ. പ്രസി.സി.എൻ മനോജ് എന്നിവർ മാലയിട്ട് സ്വീകരിച്ച ശേഷം വൈകിട്ട് 4.10 ടു കൂടി മടത്തുംമൂഴി രാജരാജേശ്വരി മണ്ഡപത്തിൽ എത്തി. പേടകങ്ങൾ തുറന്ന് ഭക്തർക്ക് ദർശനം നല്കിയ ശേഷം കൂനംകര ശബരി ശരണാശ്രമത്തിലെ സ്വീകരണത്തിനു ശേഷം പുതുക്കട വഴിളാഹ സത്രത്തിലെത്തി വിശ്രമിക്കും. രാത്രിക്കു ശേഷം പുലർച്ചെ മലയിലേക്ക് യാത്ര തിരിക്കും.
തിരുവാഭരണ പാതയിൽ സ്വീകരണത്തിന് വിപുലമായ ക്രമീകരണങ്ങാണ് ഭക്തർ സജ്ജമാക്കിയിരുന്നത്. ഘോഷയാത്ര കടന്നു പോകുന്നതും വിശ്രമിക്കുന്നതും മായ ക്ഷേത്രങ്ങളിലും സ്വീകരണ സ്ഥലങ്ങളിലും വീഥികുരുത്തോല കെട്ടി അലങ്കരിച്ചിരുന്നു. വായന, ഭജന തുടങ്ങിയവയും നടന്നു. കൂടാതെ ഭക്തർക്ക് ദാഹജലം, കരിക്ക്, പഴങ്ങൾ, വിവിധ ഭക്ഷണങ്ങൾ തുടങ്ങി വിപുലമായ ഒരുക്കിയിരുന്നു. ളാഹയിലെ വിശ്രമത്തിനുശേഷം 14 ന് രാവിലെ വലിയാനവട്ടം, ചെറിയാനവട്ടം വഴി ശബരിമലയിലെത്തും അവിടെ ദേവസ്വം ബോർഡ് ആചാരപരമായ സ്വീകരണം നൽകും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































