കടുത്തുരുത്തി : കടുത്തുരുത്തി നിയമസഭാ മണ്ഡലത്തിന്റെ വികസനത്തോടുള്ള എംഎൽഎ മോൻസ് ജോസഫിന്റെ അവഗണന അവസാനിപ്പിക്കുക, 20 വർഷക്കാലമായി പൂർത്തിയാക്കാത്ത കടുത്തുരുത്തി ബൈപ്പാസ് പൂർത്തിയാക്കുക, കടുത്തുരുത്തി നിയമസഭാ മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് എം കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടുത്തുരുത്തിയിൽ ധർണ സംഘടിപ്പിച്ചു. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് അഡ്വ.റോണി മാത്യു സമരം ഉദ്ഘാടനം ചെയ്തു.
കടുത്തുരുത്തിയിലെ 90% പിഡബ്ല്യുഡി ഗ്രാമീണ റോഡുകളും തകർന്നു കിടക്കുകയാണ്. സംസ്ഥാന ഗവൺമെന്റിന്റെ ഒരു വികസന പദ്ധതികളും കഴിഞ്ഞ 10 വർഷമായി മണ്ഡലത്തിൽ എത്താറില്ല. സ്റ്റീഫൻ ജോർജ് കടുത്തുരുത്തി എംഎൽഎ ആയിരുന്നപ്പോൾ വിഭാവനംചെയ്ത ബൈപ്പാസ് നാളിതുവരെ പൂർത്തീകരിക്കുവാൻ സാധിച്ചിട്ടില്ല. അതിനു ശേഷം വിഭാവനം ചെയ്ത സമീപപ്രദേശത്തെ ബൈപ്പാസുകൾ എല്ലാം പൂർത്തിയായി ഗതാഗതത്തിന് തുറന്നു കൊടുത്തു. രൂക്ഷമായ ഗതാഗത കുരുക്കിൽ കടുത്തുരുത്തി ടൗൺ വീർപ്പുമുട്ടുന്നത് നിത്യ സംഭവമാണ്. ഗവൺമെൻറ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് മാത്രമല്ല കടുത്തുരുത്തിയുടെ എംഎൽഎ കൂടിയാണ് താൻ എന്ന ബോധ്യം മോൺസ് ജോസഫിന് ഉണ്ടാവണം.
ജനങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാതെ കല്യാണം ഉണ്ണാനും മരിച്ചടക്ക് കൂടുവാനും മാത്രമായി കടുത്തുരുത്തിക്ക് ഒരു എംഎൽഎ ആവശ്യമുണ്ടോ എന്ന കാര്യം കടുത്തുരുത്തിയിലെ ജനങ്ങൾ തീരുമാനിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരള യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡണ്ട് ബിബിൻ വെട്ടിയാനിക്കൽ അധ്യക്ഷത വഹിച്ച ധർണയിൽ പാർട്ടി നിയോജകമണ്ഡലം പ്രസിഡണ്ട് തോമസ് റ്റി കീപ്പുറം, യൂത്ത് ഫണ്ട് ജില്ലാ പ്രസിഡണ്ട് എൽബി അഗസ്റ്റിൻ സംസ്ഥാന ഓഫീസർ ജനറൽ സെക്രട്ടറി സിറിയക്ക് ചാഴികാടൻ നിയോജകമണ്ഡലം ഓഫീസ് സെക്രട്ടറി പ്രവീൺ പോൾ, മണ്ഡലം പ്രസിഡൻറ് ജോസ് നിലപ്പനക്കൊല്ലി ജില്ല വൈസ് പ്രസിഡണ്ട് ലിജു മേക്കട്ടേൽ , ബ്രൈറ്റ് വട്ടനിരപ്പേൽ,ബിനു പൗലോസ്, അനിഷ് ജോസ് , നിജോ ചെറുവള്ളി പറമ്പിൽ , വിനു കുര്യൻ ആൽബിൻ ജോസ് , തുടങ്ങിയവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































