റാന്നി ഹിന്ദു മഹാസമ്മേളനം ഫെബ്രുവരി 24 മുതല്‍ 27 വരെ

For full experience, Download our mobile application:
Get it on Google Play

റാന്നി : എഴുപത്തിയാറാം റാന്നി ഹിന്ദു മഹാസമ്മേളനം 2022 ഫെബ്രുവരി 24 ,25 ,26 ,27 തീയതികളില്‍ നടത്തുവാന്‍ തിരുവിതാംകൂര്‍ ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കും. ഫെബ്രുവരി ഇരുപത്തിനാലാം തീയതി മഹാസമ്മേളനത്തിന്റെ ഉദ്ഘാടനം നടക്കും. പ്രളയാനന്തരം പമ്പാനദിയില്‍ മണപ്പുറം കുറവായതിനാലും പുതിയ പാലം വരുന്നതിനാലും ഈ വര്‍ഷത്തെ സമ്മേളനം റാന്നി രാമപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ചാണ് നടത്തപ്പെടുന്നത്.

ഫെബ്രുവരി-25 രണ്ടാം ദിവസം അയ്യപ്പധര്‍മ്മ സമ്മേളനം, മൂന്നാംദിവസം ഫെബ്രുവരി-26 വനിതാസമ്മേളനവും നടക്കും. ഫെബ്രുവരി 27ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മതപാഠശാല വിദ്യാര്‍ത്ഥിമത്സരങ്ങളും സംപൂജ്യ സ്വാമി പൂര്‍ണാമൃതാനന്ദപുരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ മഹാസര്‍വൈശ്വര്യപൂജ ഉണ്ടായിരിക്കുമെന്ന് സംഘാടക കമ്മറ്റി അറിയിച്ചു.

കഴിഞ്ഞ കാലങ്ങളില്‍ എട്ടു ദിവസം നടത്തിയിരുന്ന സമ്മേളനം കോവിഡ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നാലുദിവസമായി ചുരുക്കിയാണ് നടത്തപ്പെടുന്നത്. പരിഷത്ത് ഓഫീസില്‍ കൂടിയ ജനറല്‍ കമ്മിറ്റി യോഗം പ്രസിഡന്റ് നീലകണ്ഠന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീനി ശാസ്താം കോവില്‍ അധ്യക്ഷത വഹിച്ചു. ജഗദമ്മ രാജന്‍ , എ.എന്‍ ബാലന്‍, കെ ജെ ഷാജി, പി എന്‍ ആനന്ദ്കുമാര്‍, ഉഷ വിജയന്‍,വത്സല വിജയന്‍, കെ കെ സോമന്‍, ചന്ദ്രമോഹന്‍, സുരേന്ദ്രന്‍ നായര്‍, കെ വി രാജന്‍, രാജപ്പന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...