അവിഹിതബന്ധത്തിലുണ്ടായ കുഞ്ഞിനെ സ്വീകരിക്കാമെന്ന് വീട്ടമ്മ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : അവിഹിതബന്ധത്തിലുണ്ടായ കുഞ്ഞിനെ വീട്ടമ്മ കാമുകന് കൈമാറിയെങ്കിലും ആ ആണ്‍കുഞ്ഞിനെ തിരിച്ച്‌ സ്വീകരിക്കാമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ യുവതി അറിയിച്ചു. നിലവില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ് കുട്ടിയുള്ളത്. കുഞ്ഞിനെ മാതാവിന് വിട്ടുകൊടുക്കണമെങ്കില്‍ ഡിഎന്‍എ പരിശോധനാ ഫലം ആവശ്യമാണ്. പരിശോധന നടത്തി ഫലം വരുന്നതിന് പിന്നാലെ മാതാവിന് തന്നെ കുട്ടിയെ നല്‍കുമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അറിയിച്ചു.

കുട്ടിയെ തിരികെ സ്വീകരിക്കാന്‍ യുവതി തയ്യാറായ സാഹചര്യത്തില്‍ ഇനി അവര്‍ക്കെതിരെ നിയമ നടപടി ഉണ്ടാകില്ല. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്‍പാകെ മാപ്പെഴുതി നല്‍കി കുട്ടിയെ മാതാവിന് തിരികെ കൊണ്ടു പോകാം. ഭര്‍ത്താവ് വിദേശത്തുള്ള റാന്നി സ്വദേശിയായ മുപ്പത്തിയേഴുകാരിയാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ സിസേറിയനിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

കാമുകനും പെരുമ്പട്ടി സ്വദേശിയുമായ 24 വയസുള്ള ബസ് ഡ്രൈവറുമായുള്ള അവിഹിത ബന്ധമാണ് യുവതിക്ക് വിനയായത്. വീട്ടിലേക്ക് കൊണ്ടു പോകാന്‍ കഴിയാത്ത സാഹചര്യത്തിലുള്ള വീട്ടമ്മ കുഞ്ഞിനെ കാമുകന് കൈമാറിയതോടെയാണ് കഥയില്‍ ട്വിസ്റ്റുണ്ടായത്. യുവതിക്ക് 16 വയസുള്ള മകളുണ്ട്. അമ്മയും കുഞ്ഞും ആശുപത്രി വിട്ടു പോകുന്ന വഴിക്കാണ് കുഞ്ഞിനെ കാമുകനെ ഏല്‍പ്പിച്ചത്.

നവജാത ശിശുവുമായി കാമുകന്‍ വീട്ടിലെത്തി. അമ്മയും ബന്ധുക്കളും എത്ര ചോദിച്ചിട്ടും കുട്ടി എവിടെ നിന്നാണെന്ന് യുവാവ് പറഞ്ഞില്ല. മൂന്നു ദിവസം മുലപ്പാല്‍ കുടിക്കാതെ കുഞ്ഞ് അവശ നിലയിലായതോടെ വീണ്ടും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ മാതാവും സഹോദരിയും ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. പത്തനംതിട്ട ജില്ലയുടെ ചുമതല കൂടി വഹിക്കുന്ന കൊല്ലം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ കെ.സജിനാഥിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കാമുകിയായ വീട്ടമ്മ കുടുങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....