പത്തനംതിട്ട : റാന്നി താലൂക്കില്‍ ഇടത്താവളം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ശബരിമല അയ്യപ്പ സേവാ സമാജം റാന്നി എം.എല്‍.എ ഓഫീസിലേക്ക് മാർച്ച് നടത്തി. ബിജെപി സംസ്ഥാന കൗൺസിൽ അംഗം പി വി അനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ശബരിമല അയ്യപ്പ സേവാ സമാജം പ്രസിഡന്റ് അഡ്വ ഹരികുമാർ അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി ശ്രീനിവാസ് പി ജി സ്വാഗതം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ഇലന്തൂർ ഹരിദാസ് മുഖ്യ പ്രഭാക്ഷണം നടത്തി. ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്, താലൂക് വൈസ് പ്രസിഡന്റ് മുരളി കരിപ്പോൺ, രക്ഷധികാരി പ്രസാദ്, ജയശ്രീ ഗോപി, സജി ആർ പിള്ളൈ എന്നിവര്‍ പങ്കെടുത്തു.





























