റാന്നി ഇട്ടിയപ്പാറ ബസ് ടെർമിനൽ അപകടാവസ്ഥയിൽ ; അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

റാ​ന്നി: ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ന്‍​ഡി​ലെ  ടെ​ര്‍​മി​നല്‍ ചോ​ര്‍​ന്നൊ​ലി​ക്കു​ന്നു. മ​ഴ പെ​യ്താ​ല്‍ ടെ​ര്‍​മി​നു​ള്ളി​ല്‍ നി​ല്‍​ക്ക​ണ​മെ​ങ്കി​ല്‍ കു​ട ചൂ​ടേ​ണ്ട സ്ഥി​തി​യാ​ണ്. ടെ​ര്‍​മി​ന​ലി​ന്‍റെ മു​ക​ള്‍ നി​ല​യി​ല്‍ വീ​ഴു​ന്ന വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് താ​ഴേ​ക്ക് വീ​ഴു​ക​യാ​ണ്. മു​ക​ള്‍​നി​ല​യി​ലെ വെ​ള്ളം ഒ​ഴു​കി താ​ഴെ ത​റ​യി​ലേ​ക്ക് വ​രു​ന്ന​തി​നു നാ​ലു വ​ശ​ങ്ങ​ളി​ലും പി​വി​സി പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ത് പൊ​ട്ടി​യ​തു​കാ​ര​ണം വെ​ള്ളം ചി​ത​റി വീ​ഴു​ന്ന​താ​ണ് യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടാ​കു​ന്ന​ത്.

സ്റ്റാ​ന്‍​ഡി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് വി​ശ്ര​മി​ക്കാ​നും ക​യ​റി നി​ല്‍​ക്കാ​നു​മാ​യി വേ​ള്‍​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഏ​റെ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പേ പ​ണി​ത​താ​ണ് ബ​സ് ടെ​ര്‍​മി​ന​ല്‍. ര​ണ്ടു​നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ല്‍ താ​ഴ​ത്തെ​നി​ല​യി​ല്‍ ബ​സ് കാ​ത്ത് നി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള​തും മു​ക​ളി​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളും ഓ​ഫീ​സും എ​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി.

പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് മു​ക​ളി​ലെ​ത്തെ നി​ല​യി​ലെ ഹാ​ള്‍ ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ന​ല്‍​കി​യി​രു​ന്നു. ആ​ശു​പ​തി​ക്ക് പു​തി​യ കെ​ട്ടി​ടം പ​ണി​ത​തോ​ടെ മു​ക​ളി​ല​ത്തെ നി​ല വെ​റു​തെ കി​ട​ക്കു​ക​യാ​ണ്. മൂ​ന്ന് വ​ര്‍​ഷം മു​മ്പ് പ​ഞ്ചാ​യ​ത്ത് പ​ത്ത് ല​ക്ഷ​ത്തി​നു മു​ക​ളി​ല്‍ രൂ​പ മു​ട​ക്കി ന​വീ​ക​ര​ണം ന​ട​ത്തി​യി​രു​ന്നു. അ​ന്ന് ഈ ​പൈ​പ്പി​ന്‍റെ അ​പാ​ക​ത പ​രി​ഹ​രി​ച്ചി​ല്ല. ന​വീ​ക​ര​ണ​ത്തി​ന​നു​വ​ദി​ച്ച പ​ണം ര​ണ്ട് വ​ര്‍​ഷം കൊ​ണ്ട് പ​ല ഘ​ട്ട​ങ്ങ​ളാ​യി വി​നി​യോ​ഗി​ച്ച​താ​യി പ​റ​യു​ന്നു. അ​ന്ന് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ള്‍ ഇ​പ്പോ​ഴും പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടി​ല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...