കിടപ്പുരോഗിയായ വയോധികന് രക്ഷകരായി റാന്നി ജനമൈത്രി പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കിടപ്പുരോഗിയും പാർക്കിൻസൺ ബാധിതനും, മരുന്നിനോ ആഹാരത്തിനോ നിവൃത്തിയില്ലാതെ ദുരിതത്തിൽ കഴിഞ്ഞുവന്നതുമായ വയോധികന് പോലീസ് രക്ഷകരായി. റാന്നി അങ്ങാടി പുല്ലൂപ്രം പടിഞ്ഞാറെ കൂറ്റിൽ വീട്ടിൽ വേണുകുട്ട(62)നെ റാന്നി ജനമൈത്രി പോലീസാണ് സുരക്ഷിത കേന്ദ്രത്തിലെത്തിച്ചത്. ബി എസ് എൻ എല്ലിൽ ഫീൽഡ് വർക്കർ ആയിരുന്ന ഇദ്ദേഹം രണ്ടു മാസമായി രോഗബാധിതനായി കിടപ്പിലാണ്. കൂടെ താമസിക്കുന്ന ജയശ്രീ (58)ആയിരുന്നു കാര്യങ്ങൾ നോക്കിനടത്തിയിരുന്നത്.

ആഹാരത്തിനോ മരുന്നിനോ നിവൃത്തിയില്ലാതെ നിസ്സഹായാവസ്ഥയിലായ വേണുക്കുട്ടന്റെ സ്ഥിതി മനസിലാക്കിയ റാന്നി പോലീസ് ഇൻസ്‌പെക്ടർ വിനോദിന്റെ നിർദ്ദേശപ്രകാരം കിടങ്ങന്നൂർ കാരുണ്യലയ (അമ്മവീട് ) ത്തിൽ ജനമൈത്രീ പോലീസ് എത്തിക്കുകയായിരുന്നു. റാന്നി എസ് ഐ ശ്രീജിത്ത്‌ ജനാർദ്ദനൻ, ജനമൈത്രി ബീറ്റ് ഓഫീസർ അശ്വാധീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേന്ദ്രത്തിൽ എത്തിച്ചത്. കാരുണ്യലയം ചെയർമാൻ അബ്ദുൾ അസീഫ് വേണുക്കുട്ടനെ ഏറ്റെടുത്തു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

———————————————————

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി നടത്തിപ്പിൽ നിന്ന് ഓസ്കാർ ഇവന്റ്സിനെ ഒഴിവാക്കി; നിർമ്മാണ ചുമതല നൽകിയില്ല

0
ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേള നടത്തിപ്പില്‍ നിന്ന് വിവാദ ഇവന്റ്മാനേജ്‌മെന്റ് കമ്പനി...

എസ്. ശ്രീജിത്ത് ഡിജിപിയാകും; നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങും

0
തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി...

നെയ്യ് ക്രമക്കേടിൽ കർശന നടപടിയുമായി ആഭ്യന്തര വകുപ്പ്; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്. ദേവസ്വം സെക്രട്ടറി രാജമാണിക്യം...

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിൻ്റെ ശോചനീയവസ്ഥ ; ആഗസ്റ്റ് 5ന് സംയുക്ത പരിശോധന നടത്തും

0
പത്തനംതിട്ട: ഏഴ് കൊല്ലം മുമ്പ് ഉദ്ഘാടനം ചെയ്ത പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ്...