എംഎല്‍എയുടെ ഇടപെടല്‍ ; റാന്നി – കൂടിയാന്മല ബസ് സര്‍വീസ് പുനരാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി – കൂടിയാന്മല ബസ് സര്‍വീസ് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നു വീണ്ടും ആരംഭിച്ചു. കോവിഡ് ലോക്ക്ഡൗണ്‍ ആരംഭിച്ചതോടെ ബസിന് കളക്ഷന്‍ കുറയുകയും ബസ് സര്‍വീസ് നിര്‍ത്തുകയും ചെയ്തിരുന്നു. സര്‍വീസ് പൂര്‍ണമായി നിര്‍ത്താനാണു നീക്കമെന്ന് ആശങ്കയും ഉണ്ടായി. ഇതോടെയാണ് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ ഇടപെട്ടത്.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെ നേരില്‍ കണ്ട് റാന്നിയില്‍ നിന്നും ലാഭകരമായി നടത്തുന്ന പ്രധാന സര്‍വീസ് ആണ് കുടിയാന്‍മല (കണ്ണൂര്‍) സര്‍വീസ് എന്നും ഇതു വീണ്ടും പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ഥിച്ചു. തുടര്‍ന്നാണ് മന്ത്രി ഇടപെട്ട് സര്‍വീസ് പുനരാരംഭിച്ചത്. വെളുപ്പിന് 4.10 ന് റാന്നിയില്‍ നിന്നും സര്‍വീസ് ആരംഭിച്ച് വൈകിട്ട് അഞ്ചിന് കുടിയാന്‍മലയില്‍ എത്തും ഇതേസമയംതന്നെ വെളുപ്പിന് 4.10 ന് കുടിയാന്‍മലയില്‍ നിന്നും ഒരു ബസ് തിരികെയും സര്‍വീസ് നടത്തും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭർത്താവ് ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഭാര്യ ഭർത്താവിനെതിരെ കേസുകൊടുത്തു

0
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ഭർത്താവ് ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഭാര്യ...

കള്ളാടി മണ്ണിടിച്ചിൽ : ദുരന്തം നടന്ന സ്ഥലത്ത് പരിശോധന നടത്തി വിദഗ്ധ സംഘം

0
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം നടന്ന സ്ഥലത്ത് വിദഗ്ധ സംഘം...

സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച് തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം

0
തിരുവനന്തപുരം: സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച് തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം....

കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ വിമര്‍ശനം തുടര്‍ന്ന് കോടതി

0
തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ...