റാന്നി മേജര്‍ കുടിവെള്ള പദ്ധതി ; ഗാര്‍ഹിക കണക്ഷനുകളുടെ നിര്‍മ്മാണം ആരംഭിക്കുന്നതിന് നടപടിയായി

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി മേജര്‍ കുടിവെള്ള വിതരണ പദ്ധതിയുടെ കീഴിലെ ഗാര്‍ഹിക കണക്ഷനുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ടെന്‍ഡര്‍ ചെയ്തു നിര്‍മ്മാണം ആരംഭിക്കുന്നതിന് നടപടിയായതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. റാന്നി, പഴവങ്ങാടി, വടശ്ശേരിക്കര എന്നീ പഞ്ചായത്തുകളില്‍ ആണ് മേജര്‍ കുടിവെള്ള പദ്ധതിയുടെ പ്രയോജനം ചെയ്യുക. ജല്‍ജീവന്‍ വഴിയാണ് മൂന്നു പഞ്ചായത്തുകളിലായി 5190 ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്നത്. ഇതിനായി 36.45 കോടി രൂപയാണ് ചെലവഴിക്കുക. റാന്നി പഞ്ചായത്തില്‍ 2483, വടശ്ശേരിക്കരയില്‍ 2607, പഴവങ്ങാടിയില്‍ 100 വീതം ഗാര്‍ഹിക കണക്ഷനുകളാണ് നല്‍കുന്നത്. 155.24 കിലോമീറ്റര്‍ പുതിയ പൈപ്പിട്ടാണ് ജലവിതരണം ഉറപ്പാക്കുന്നത്. ആകെ 35,498 അംഗങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ചെയ്യുക. പുതുശ്ശേരിമല ബോട്ടം, പുതുശേരിമല ടോപ്പ്, തട്ടേക്കാട് എന്നിവിടങ്ങളില്‍ പുതിയ ടാങ്കുകള്‍ നിര്‍മ്മിച്ചാണ് ജലവിതരണം സുഗമമാക്കുക.

നേരത്തെ 35 കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച റാന്നി മേജര്‍ കുടിവെള്ള പദ്ധതിയില്‍ നിന്നാണ് ഇവിടങ്ങളിലെല്ലാം ശുദ്ധജലം എത്തിക്കുന്നത്. ഇതിനു പുറമെയാണ് 36.45 കോടി രൂപ ഇപ്പോള്‍ ജലവിതരണത്തിനായി ചിലവഴിക്കുന്നത്. ഇതോടെ എല്ലാ വീടുകളിലും മിനറല്‍ വാട്ടര്‍ നിലവാരത്തിലുള്ള ശുദ്ധമായ കുടിവെള്ളം എത്തിക്കാനാകും. റാന്നി പഞ്ചായത്തിന്റെ 80 ശതമാനം പ്രദേശങ്ങളിലും മേജര്‍ കുടിവെള്ള പദ്ധതി വഴിയാണ് കുടിവെള്ളം എത്തുന്നത്. വടശ്ശേരിക്കര പഞ്ചായത്തിന്റെ ഉയര്‍ന്ന മേഖലകളായ മുക്കുഴി, തലച്ചിറ, ഇടക്കുളം, നരിക്കുഴി ഭാഗങ്ങളിലാണ് മേജര്‍ കുടിവെള്ള പദ്ധതി വഴി വെള്ളം എത്തുന്നത്. ഇതോടെ വടശ്ശേരിക്കര പഞ്ചായത്തില്‍ ഏറ്റവും അധികം കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഉയര്‍ന്ന മേഖലകളില്‍ ജലക്ഷാമം ശാശ്വതമായി പരിഹരിക്കാന്‍ ആകും. പഴങ്ങാടി പഞ്ചായത്തിലെ ഉയര്‍ന്ന മേഖലകളായ ആനത്തടം പൂഴിക്കുന്ന് മേഖലകളിലും മന്ദമരുതി വരെയുള്ള ഭാഗങ്ങളിലേയും കുടിവെള്ളക്ഷാമത്തിന് ഇതോടെ പരിഹാരമാകും. ഈ മാസം അവസാനത്തോടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...