വീണ്ടും രാജിയുമായി റാന്നി പഞ്ചായത്ത് ; സച്ചിൻ വയല രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി ഗ്രാമപഞ്ചായത്തിലെ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം സച്ചിൻ വയല രാജിവെച്ചു. രാഷ്ട്രീയ നാടകങ്ങള്‍ ഏറെ കണ്ട റാന്നിയില്‍ വീണ്ടും ചര്‍ച്ചാ വിഷയമായിട്ടുണ്ട് പുതിയ രാജി. കഴിഞ്ഞ ആഴ്ചയിൽ പ്രസിഡന്റ് പ്രകാശ് കുഴികാലയും രാജിവെച്ചിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റിന് എതിരെ അഞ്ച് എൽ ഡി എഫ് അംഗങ്ങൾ ആവിശ്വാസത്തിനു നോട്ടീസും നൽകിയിരുന്നു. ഉടൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. സച്ചിന്‍ എല്‍.ഡി.എഫിന്‍റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചനകള്‍ ശക്തമാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ മറ്റ് ഭാരവാഹിത്തങ്ങൾ തടസമാണ്. അതാണ് പൊടുന്നനെയുള്ള രാജിയുടെ കാരണം. യു.ഡി.എഫിനൊപ്പമുള്ള കേരള കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയായിട്ടാണ് സച്ചിന്‍ മത്സരിച്ച് വിജയിച്ചത്. പിന്നീട് എല്‍.ഡി.എഫ് അനുകൂല നിലപാടിലായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം രണ്ടു പ്രസിഡന്‍റുമാരാണ് പഞ്ചായത്ത് ഭരിച്ചത്. രണ്ടിലും ബി.ജെ.പി പിന്തുണയും ഉണ്ടായിരുന്നു. ഇനിയുള്ള സമയം റാന്നി പഞ്ചായത്ത് ഭരണം എങ്ങനെ എന്നുള്ളത് കണ്ടറിയണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

10 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 50കാരൻ അറസ്റ്റിൽ

0
ആലപ്പുഴ: 10 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 50കാരൻ അറസ്റ്റിൽ. ആറാട്ടുപുഴ സ്വദേശി...

കന്നി ബജറ്റിൽ ന്യൂനപക്ഷകാര്യ വകുപ്പിൻ്റെ ഫണ്ട് വെട്ടിക്കുറച്ച് ബം​ഗാളിലെ ബിജെപി സർക്കാർ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരത്തിലേറിയ ആദ്യ ബിജെപി സർക്കാരിൻ്റെ കന്നി ബജറ്റിൽ...

ലഖ്നൗവിൽ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന് തീപിടിച്ച് 15 പേർ മരിച്ച സംഭവം : നാലുപേർ അറസ്റ്റിൽ

0
ലഖ്നൗ: ഉത്തർ പ്രദേശിലെ ലഖ്നൗവിൽ കോച്ചിങ് സെൻ്ററിൽ ഉണ്ടായ തീപിടിത്തത്തെ തുട‍ർന്ന്...

പിഎം ശ്രീ: ആശങ്കയറിയിച്ച് ലീഗ് എംഎൽഎമാർ ; വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി...