റിങ്കു ചെറിയാന് വോട്ടു ചെയ്യരുത് ; റാന്നിയിലെ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ബി.ജെ.പിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി റിങ്കു ചെറിയാനെ കാലുവാരാന്‍ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ്. റാന്നിയിലെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ എങ്ങനെയോ കടന്നുകൂടിയ ഇവര്‍ സീറ്റ് കിട്ടാതായതോടെ തന്നെ വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിക്ക് എതിരാവുകയായിരുന്നു. തന്നില്‍ കവിഞ്ഞ നേതാക്കള്‍ ആരും റാന്നിയില്‍ ഇല്ലെന്നാണ് വനിതാ നേതാവിന്റെ തോന്നല്‍. സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി റിങ്കു ചെറിയാനെ തോല്‍പ്പിക്കുവാന്‍ ബി.ജെ.പിയുമായി രഹസ്യ ചര്‍ച്ചയും ധാരണയും ആയതായി റാന്നിയിലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ പറയുന്നു. ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി കെ.പദ്മകുമാറിന് വോട്ടു ചെയ്യണം എന്നുവരെ ഇവര്‍ പലരോടും പറഞ്ഞതായി ആരോപണമുണ്ട്.

എന്തായാലും മാര്‍ച്ച് 27 ന് രാഹുല്‍ഗാന്ധി റാന്നിയില്‍ വരുമ്പോള്‍ ഇവര്‍ മുന്‍ നിരയിലേക്ക് ഇടിച്ചുകയറും. ഒരു ഫോട്ടോയെങ്കിലും കിട്ടിയാല്‍ അതുവെച്ച് പിന്നീട് വളരാം എന്ന കണക്കുകൂട്ടലാണ് ഇതിനു പിന്നില്‍. ഡി.സി.സിയിലെ ചില ഭാരവാഹികളുടെ ഒത്താശയോടെയാണ് ഇവരുടെ നീക്കം എന്നാണ് ലഭിക്കുന്ന വിവരം. പകല്‍ ഖദര്‍ ഇട്ട കോണ്‍ഗ്രസും അന്തിമയങ്ങിയാല്‍ കാവി പുതച്ച് ബി.ജെ.പിക്കാരനാകാനുമാണ് ഇവരുടെ ആഗ്രഹം. റിങ്കു ചെറിയാനെ ഏതു വിധേനയും തോല്‍പ്പിക്കുക എന്നതാണ് ഇവരുടെ ലക്‌ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് അടക്കം റാന്നിയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്നാണ് സൂചന. ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും നടന്നതായിട്ടാണ് വിവരം.

ജനറൽ വിഭാഗത്തിൽ അടക്കം തുടർച്ചയായി അഞ്ച് തവണ ഒരേ വാർഡിൽ നിന്ന് മത്സരിക്കാൻ അവസരം നല്‍കിയ പാര്‍ട്ടിയെ വഞ്ചിക്കുന്ന നിലപാടുമായി പഞ്ചായത്ത് പ്രസിഡന്റ് മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍  ഈ വനിതാ നേതാവുമായി ഇനി ഒത്തൊരുമിച്ചു  പ്രവര്‍ത്തിക്കില്ലെന്നും നാളിതുവരെയുള്ള പല രഹസ്യങ്ങളും ഇനി പരസ്യമാക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...