Saturday, July 20, 2024 9:25 pm

റാന്നി തോട്ടമൺകാവ് ദേവീക്ഷേത്രത്തില്‍ കളമെഴുത്തും പാട്ടും നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി :  റാന്നി തോട്ടമൺകാവ് ദേവീക്ഷേത്രത്തില്‍ കളമെഴുത്തും പാട്ടും നടത്തി. പഞ്ചവർണ്ണപ്പൊടികൾ ഉപയോഗിച്ചാണു കളം വരയ്ക്കുന്നത്. അരി, മഞ്ഞൾ, വാകയില എന്നീ പൊടികളും ഉമിക്കരിയും മഞ്ഞളും ചുണ്ണാമ്പും ചേർത്ത പൊടിയും (ചുവപ്പ്) ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഉച്ചപൂജയ്ക്കു ശേഷം ഉച്ചപ്പാട്ടു നടത്തി കളം ആരംഭിക്കുന്നു. കുരുത്തോല, പൂക്കുല, പഴം, അടയ്ക്ക, വെറ്റില, ആലില, മാവില എന്നിവ ഉപയോഗിച്ചു കളം അലങ്കരിക്കും. വാൾ, ചിലമ്പ്, പീഠം എന്നിവയും പ്രത്യേകം തയാറാക്കി വെയ്ക്കും. ദീപാരാധനയ്ക്കു ശേഷം സന്ധ്യക്കൊട്ടു നടത്തി അത്താഴപൂജ നടക്കും. തിരുനടയിലേക്ക് എതിരേൽപും നടത്തും. പിന്നീട് മേൽശാന്തി അജിത്കുമാർ പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ ദേവീ ചൈതന്യം കളത്തിലേക്ക് ആവാഹിച്ച് പൂജ നടത്തും. ഇതിനു ശേഷം ദേവിയുടെ പാദാദികേശം വർണിച്ച് സ്തുതിച്ചു പാടിയ ശേഷം കളം മായ്ക്കും. കളമെഴുതിയ ധൂളി ഭക്തർക്കു പ്രസാദമായി നൽകും. കുന്നയ്ക്കാട്ട് കേശവക്കുറുപ്പാണ് ദീർഘകാലം കളമെഴുത്തു നടത്തിയിരുന്നത്. തൃക്കാരിയൂർ മനോജാണ് ഇപ്പോൾ കളം വരയ്ക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അർജുനെ ഇന്നും കണ്ടെത്താനായില്ല ; പ്രദേശത്ത് ശക്തമായ മഴ, തിരച്ചിൽ അവസാനിപ്പിച്ചു

0
അങ്കോള: അങ്കോള ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവർ അർജുനെ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പ് : മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍ ജൂലൈ 30...

ഫാ. ഡോ. ടിജെ ജോഷ്വാ അന്തരിച്ചു

0
പത്തനംതിട്ട : മലങ്കരസഭ ഗുരു രത്നം എന്നറിയപ്പെടുന്ന ഫാ. ഡോ. ടി.ജെ...

രുചിയേറും വിഭവങ്ങളോടെ ആറന്മുളയിൽ ഇനി വള്ളസദ്യയുടെ കാലം

0
പത്തനംതിട്ട: രുചിയേറും വിഭവങ്ങളോടെ ആറന്മുളയിൽ ഇനി വള്ളസദ്യയുടെ കാലം. 44 കൂട്ടങ്ങളോടെയുള്ള...