റാന്നി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ അകപ്പെട്ട റാന്നിയിലെ നിക്ഷേപകര്‍ ഇന്ന് ആക്ഷന്‍ കൌണ്‍സിലിന്റെ നേത്രുത്വത്തില്‍ ഇട്ടിയപ്പാറയിലെ ബ്രാഞ്ച് ഓഫീസിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തി. കാലാവസ്ഥ പ്രതികൂലമായിട്ടും സ്ത്രീകളും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ സമരത്തിന് എത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നിക്ഷേപകര്‍ക്ക് പിന്തുണയുമായി എത്തി.
പ്രതിഷേധ സമരം രാജു എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൌണ്‍സില്‍ കണ്‍വീനര്‍ അഡ്വ.ബോബി കാക്കാനപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് നേതാവ് കെ.പത്മകുമാര്‍, ഡി.സി.സി സെക്രട്ടറി എബ്രഹാം മാത്യു പനച്ചമൂട്ടില്‍, സി.പി.എം താലൂക്ക് സെക്രട്ടറി പി.ആര്‍ പ്രസാദ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജു മാരുതിക്കല്‍, കേരളാ കോണ്‍ഗ്രസ് ജേക്കബ് നേതാവ് സജി ഇടിക്കുള, ബി.ജെ.പി സെക്രട്ടറി ഗോപാലകൃഷ്ണന്‍ കര്‍ത്താ, ആക്ഷന്‍ കൌണ്‍സില്‍ പ്രസിഡന്റ് ജേക്കബ് തോമസ്, സെക്രട്ടറി ബിജി വര്‍ഗീസ്, അന്‍സാരി മന്ദിരം, ജോബീന അനില്‍, പി.റ്റി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/mediapta/videos/3191998434419822/