റാന്നി പുതമണ്‍ താത്കാലിക പാലം വീണ്ടും തുറന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: അതിശക്തമായ മഴയില്‍ വെള്ളം കയറിയതോടെ ഗതാഗതം നിരോധിച്ച പുതമണ്‍ താത്കാലിക പാത വീണ്ടും ഗതാഗതത്തിന് തുറന്നു കൊടുത്തു. ബ്ലോക്കുപടി -കോഴഞ്ചേരി റോഡിലെ പുതമണ്ണിൽ പെരുന്തോടിന് കുറുകെയുണ്ടായിരുന്ന പാലം കാലപ്പഴക്കത്ത തുടർന്ന് അപകടാവസ്ഥയിലായതോടെയാണ് താത്കാലിക പാലം നിര്‍മ്മിച്ചത്. മഴ ശക്തമായതോടെ വെള്ളം കയറിയത് മൂലം പാലത്തിലൂടെയുള്ള ഗതാഗതം കഴിഞ്ഞദിവസം നിരോധിച്ചിരുന്നു. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതോടെ വാഹനങ്ങൾ കിലോമീറ്റർ ചുറ്റി സഞ്ചരിച്ചു വേണമായിരുന്നു മറുകരയിലെത്താൻ. പഴയ പാലം ബലക്ഷയം നേരിട്ടതോടെ പ്രധാനപാതയില്‍ ഗതാഗതം മുടങ്ങിയിരുന്നു.

തുടര്‍ന്ന് നാട്ടുകാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ പാലം നിർമ്മാണം പൂർത്തിയാകുന്നത് വരെ യാത്ര സുഗമമാക്കുവാൻ താൽക്കാലിക പാത തുറന്നുകൊടുത്തത്. 30.60 ലക്ഷം രൂപയാണ് താൽക്കാലിക പാതയ്ക്ക് സർക്കാർ അനുവദിച്ചത്. ഇതും ഇപ്പോള്‍ പ്രയോജനം ചെയ്യാത്ത അവസ്ഥയായതായി നാട്ടുകാര്‍ ആരോപിക്കുന്നു. കാലവര്‍ഷം കനക്കുമ്പോള്‍ തുടര്‍ച്ചയായി ഇവിടെ ഗതാഗതം മുടങ്ങാന്‍ സാധ്യതയേറെയാണെന്നും നാട്ടുകാർ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിമന്റ് വില കുതിക്കുന്നു

0
കൊച്ചി : നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നതോടെ കേരളത്തിലെ...

കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകളുടെ ഉദ്ഘാടനത്തിൽ മാറ്റം ; തിരുവനന്തപുരം – എറണാകുളം സർവീസ്...

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ അഭിമാന പദ്ധതിയായ ബിസിനസ് ക്ലാസ് ബസുകളുടെ ഉദ്ഘാടനത്തിൽ മാറ്റം....

ബിജെപി എംപിയുടെ ലുങ്കീവാലാ പരാമർശം ; അവകാശ ലംഘനത്തിന് നോട്ടീസ് നൽകി ജോൺ ബ്രിട്ടാസ്

0
ന്യൂഡൽഹി : ലുങ്കീവാലാ പരാമർശത്തിൽ രാജ്യസഭയിൽ ബഹളം. സി.പി.എം. അംഗം ജോൺ...

ഡൽഹി പ്രതിഷേധത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി : ഡൽഹി പ്രതിഷേധത്തിൽ ചർച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര...