പാത നിര്‍മ്മാണം ഉന്നത നിലവാരത്തില്‍ – പൊളിക്കലും അങ്ങനെ തന്നെ ; റാന്നിക്കാരുടെ ദുരിതം തീരുന്നില്ല

For full experience, Download our mobile application:
Get it on Google Play

റാന്നി : ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയില്‍ റാന്നി നിവാസികള്‍ ദുരിതത്തിലേക്ക്. പൈപ്പ് പൊട്ടലിന് ശാശ്വത പരിഹാരം കാണുവാന്‍ മാസംതോറും പതിനായിരങ്ങള്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. റാന്നി ടൗണ്ണിലെ കുടിവെള്ള വിതരണ പൈപ്പുകളുടെ തകര്‍ച്ചയും തുടര്‍ന്നുള്ള റോഡു വെട്ടി പൊളിക്കലും ഇത് ആദ്യ സംഭവമല്ല. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി പുതിയ പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചിരുന്നു. ഇതിനു ശേഷവും ഇവിടെ പൈപ്പ് പൊട്ടല്‍ തുടരുകയാണ്.

കോടികള്‍ ചെലവഴിച്ച് ഉന്നതനിലവാരത്തില്‍ പണി പൂര്‍ത്തിയാക്കുന്ന പാതയുടെ തകര്‍ച്ച ഏറെ ആശങ്കയോടെയാണ് നാട്ടുകാര്‍ കാണുന്നത്. പാത നിര്‍മ്മാണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള കെ.എസ്.ടി.പിയുടെ ഒരു ഉദ്യോഗസ്ഥനെപ്പോലും  റോഡു നിര്‍മ്മാണ സ്ഥലത്തു കാണാനില്ലെന്നും റാന്നിക്കാര്‍ ആരോപിക്കുന്നു. പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നിടത്തും മേല്‍നോട്ടത്തിന് ജലഅതോറിറ്റിയുടെ ഉദ്യോഗസ്ഥരെ കാനാനില്ല.

പ്രധാന പൈപ്പ്  ലൈനില്‍ നിന്നും നേരിട്ടു ഗാര്‍ഹിക കണക്ഷന്‍ കൊടുത്തിരിക്കുന്ന രീതിയാണ് ഇപ്പോഴത്തെ പ്രശ്നം. മേജര്‍ കുടിവെള്ള വിതരണ പദ്ധതിയിലെ ടാങ്കില്‍ നിന്നും ഉന്നത മര്‍ദ്ദത്തില്‍ വെള്ളമെത്തുന്ന പന്ത്രണ്ടിഞ്ചു വ്യാസമുള്ള പൈപ്പില്‍ നിന്നും നേരിട്ട് ഒന്നര ഇഞ്ച് മാത്രം വ്യാസമുള്ള പൈപ്പിലൂടെയാണ് ഗാര്‍ഹിക കണക്ഷന്‍ നല്‍കിയിരിക്കുന്നത്. ഇതാണ് തുടര്‍ച്ചയായി പൊട്ടുന്നത്. റാന്നി പെരുമ്പുഴയില്‍ കഴിഞ്ഞദിവസം ടാര്‍ ചെയ്ത റോഡില്‍ ഇത്തരത്തില്‍ പൈപ്പു പൊട്ടിയിരുന്നു. ഇപ്പോള്‍ അത്രയും ഭാഗം വലിയ കുഴിയെടുത്ത് പുനരുദ്ധരിക്കുകയാണ്. ഇനി ഈ ഭാഗത്ത് റോഡിന് പഴയ ഉറപ്പുണ്ടാകുകയില്ല. ഇത് വേഗം റോഡ് തകരാന്‍ കാരണമാവുമെന്നാണ് നാട്ടുകാരുടെ ആശങ്ക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...