റാന്നിയില്‍ വനം ദ്രുതകര്‍മ്മ സേനയുടെ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : വന്യജീവി ആക്രമണത്തില്‍ നിന്ന് മലയോര മേഖലയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിന് വിശദമായ പദ്ധതി തയാറാക്കാന്‍ വകുപ്പ് തലത്തില്‍ നിര്‍ദേശം നല്‍കിയതായി വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. റാന്നി വനം ഡിവിഷന്റെ കീഴിലുള്ള വനം ദ്രുതകര്‍മ്മ സേനയുടെ(ആര്‍ആര്‍ടി) ഓഫീസ് മന്ദിരം ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വന്യജീവികളെ സംരക്ഷിക്കുന്നതിനും ഇവ ജനവാസമേഖലയില്‍ കടന്നുകയറുന്നതും തടയുന്നതിന് കര്‍ഷകരെയും പ്രദേശവാസികളെയും സഹായിക്കുന്നതിന്റെ ഭാഗമായാണ് വനം ദ്രുതകര്‍മ്മ സേന (ആര്‍ആര്‍ടി) പ്രവര്‍ത്തനം ആരംഭിച്ചത്. റാന്നിയിലെ പുതിയ വനം ദ്രുതകര്‍മ്മ സേന ഓഫീസ് കൂടുതല്‍ ആധുനിക സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രമോദ് നാരായണ്‍ എംഎല്‍എ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ റാന്നി വനം ഡിവിഷന്‍ ഓഫീസില്‍ നടന്ന ചടങ്ങിന്റെ ഭദ്രദീപ പ്രകാശനവും പുതിയ ആര്‍ആര്‍ടിഓഫീസ് മന്ദിര ഉദ്ഘാടനവും നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് നോയല്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാര്‍ളി, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, കൊല്ലം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സതേണ്‍ സര്‍ക്കിള്‍ സഞ്ജയന്‍കുമാര്‍, കോന്നി വനം ഡിവിഷന്‍ ഡിഎഫ്ഒ കെ.എന്‍. ശ്യാം മോഹന്‍ലാല്‍, പുനലൂര്‍ ഫ്ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ ബൈജു കൃഷ്ണന്‍, റാന്നി വനം ഡിവിഷന്‍ ഡിഎഫ്ഒ പി.കെ. ജയകുമാര്‍ ശര്‍മ്മ, റാന്നി എസിഎഫ് കെ.വി. ഹരികൃഷ്ണന്‍, പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ എസിഎഫ് സി.കെ. ഹാബി, വാര്‍ഡ് മെമ്പര്‍ സന്ധ്യാ ദേവി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...