റാന്നി കോളേജിലെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ 25-ാം വാർഷികം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

കുവെയ്റ്റ് : റാന്നി കോളേജിലെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ 25-ാം വാർഷികം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിക്കപ്പെട്ടു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിർത്തി കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും യു.കെ. ബ്രാഡ്ലി സ്റ്റോക്ക് മേയർ എമിറേറ്റസ്സം, മുൻ മേയറും നിലവിൽ ഗ്ലൂസസ്റ്റർ കൗൺസിലറുമായ ഡോ. റ്റോം ആദിത്യ നിലവിളക്കു കൊളുത്തി പരിപാടികളുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു.

കോളേജ് പൂർവ്വവിദ്യാർത്ഥിയും, പ്രസിദ്ധ മിമിക്രി ആർട്ടിസ്റ്റുമായ താജ്ജുദീൻ പത്തനംതിട്ട, സി.എം. ഫിലിപ്പ്, റോയി കൈതവന, എബി പാലമൂട്ടിൽ, ഷിജോ പുല്ലുംപള്ളിൽ, ജോൺ സേവ്യർ, അനി സ്റ്റീഫൻ, റോയി വർഗ്ഗീസ്, റിനു കണ്ണാടിയ്ക്കൽ, മാത്യു ഫിലിപ്പ്, എൽബിൻ എബ്രഹാം, റഞ്ചി വർഗീസ് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി സംസാരിച്ചു.

ജേക്കബ്ബ് മാത്യു വാണിയേടത്ത്, പ്രഫ. സന്തോഷ് കെ.തോമസ്, ജീമോൻ റാന്നി, ഷിബു പുല്ലുംപള്ളിൽ എന്നിവർ ഓൺലൈൻ വീഡിയോസംവിധാനത്തിലൂടെ സദസ്സിനെ അതിസംബോധന ചെയ്തു. കോളേജ് അലുംമ്നി തുടങ്ങിയ കാലം മുതൽ സിൽവർജൂബിലി വരെയുള്ള കഴിഞ്ഞ 25 വർഷക്കാലം ഇതിന്റെ ഭാഗമായി പ്രവർത്തിച്ച 20 ഓളം പൂർവ്വവിദ്യാർത്ഥികളെ പൊന്നാട നൽകി ആദരിച്ചു. 12 -ാം ക്ലാസ് പൂർത്തിയാക്കി നാട്ടിലേയ്ക്കു പോകുന്ന വിദ്യാർത്ഥികളെയും അമ് നിയുടെ നേതൃത്വത്തിൽ വർഷാവർഷം നടത്തിവരുന്ന ചിത്രരചനാ മത്സരവിജയികൾക്കും ട്രോഫികൾ സമ്മാനിച്ചു.

സോവിനിയർ പ്രകാശനം, വിവിധ ഡാൻസ് ഗ്രൂപ്പുകൾ അവതരിപ്പിച്ച കലാപ്രകടനങ്ങൾ, താജുദീൻ പത്തനംതിട്ടയുടെ കോമഡിഷോ, രൂത്ത് റ്റോബിയും സംഘവും അവതരിപ്പിച്ച ഗാനമേള തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടത്തപ്പെട്ടു. ലിജോമോൻ ജോസ്, സിമി ഗണേഷ്, ജീമോൻ വെച്ചൂച്ചിറ, ജിനു കൊന്നയ്ക്കൽ, അനീഷ് ചെറുകര, ജിനു വി ജോം, പ്രദീപ് മണിമലേത്ത്, സുനിൽ പള്ളിയ്ക്കൽ, റ്റിബി മാത്യു, സിമി പ്രദീപ്, ജേക്കബ് കുര്യൻ, സുധീർ മാത്യു, ജിൻജുതാ തുടങ്ങിയവർ പ്രോഗ്രാമിനും പരിപാടികൾക്കും നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജഡ്ജിക്ക് ബോധമില്ലെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു

0
കൊച്ചി: ജഡ്ജിക്ക് ബോധമില്ലെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരായ കോടതിയലക്ഷ്യ...

ഭൂട്ടാനില്‍ നിന്നും നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്ന് വില്‍പ്പന നടത്തിയ രണ്ട് ആഡംബര വാഹനങ്ങള്‍ കൂടി...

0
കൊച്ചി: ഭൂട്ടാനില്‍ നിന്നും നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്ന് വ്യാജരേഖയുണ്ടാക്കി വില്‍പ്പന നടത്തിയ...

വടകര കടത്തനാട് നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ടാംപ്രതി റിനീഷിനെ വടകരയിൽ എത്തിച്ച് ക്രൈംബ്രാഞ്ചിന് കൈമാറി

0
കോഴിക്കോട്: വടകര കടത്തനാട് നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ടാംപ്രതി റിനീഷിനെ വടകരയിൽ...

വിവാദങ്ങൾക്കിടയിൽ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പിഎസ്‌സി ; ഉത്തരവിറങ്ങി

0
തിരുവനന്തപുരം : വിവാദങ്ങള്‍ക്കിടയില്‍ വിവിധ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പിഎസ്‌സി. 2023...