എസ്എഫ്‌ഐ ആള്‍മാറാട്ടത്തില്‍ പങ്കില്ല ; സിപിഎമ്മിന് എംഎല്‍എമാരുടെ കത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്ഐ ആള്‍മാറാട്ടത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് രണ്ട് എംഎല്‍എമാര്‍ സിപിഎമ്മിന് കത്ത് നല്‍കി. കാട്ടാക്കട എംഎല്‍എ ഐബി സതീഷും അരുവിക്കര എംഎല്‍എ ജി സ്റ്റീഫനുമാണ് കത്ത് നല്‍കിയത്. പാര്‍ട്ടി നേതാക്കള്‍ അറിയാതെ ആള്‍മാറാട്ടം നടക്കില്ലെന്ന് സിപിഎം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ അന്വേഷണം വേണം. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റിയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം സംഭവത്തില്‍ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാല പോലീസ് മേധാവിക്ക് പരാതി നല്‍കി. അതേസമയം, കെഎസ്യു നല്‍കിയ പരാതി നിലനില്‍ക്കുമോ എന്ന സംശയത്തില്‍ അഞ്ച് ദിവസമായിട്ടും പോലീസ് കേസെടുത്തിട്ടില്ല. തട്ടിപ്പ് അന്വേഷിക്കാന്‍ കോളേജ് മാനേജ്മെന്റ് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ഇന്നലെ ചേര്‍ന്ന സിണ്ടിക്കേറ്റ് യോഗ തീരുമാന പ്രകാരമാണ് കേരള സര്‍വകലാശാല രജിസ്ട്രാര്‍ പോലീസില്‍ പരാതി നല്‍കിയത്. എസ്എഫ്ഐ നേതാവായിരുന്ന എ വിശാഖിനും പ്രിന്‍സിപ്പലായിരുന്ന ജി ജെ ഷൈജുവിനുമെതിരെയാണ് പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...

നേപ്പാൾ പ്രളയം : അടിയന്തിര സഹായവും മരുന്നുകളുമെത്തിച്ച് ഇന്ത്യ

0
ന്യൂഡൽഹി : മിന്നൽപ്രളയത്തിൽ ദുരന്തമനുഭവിക്കുന്ന നേപ്പാളിന് തുണയായി ഇന്ത്യ 10 ടൺ...

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...