റാന്നി : റാന്നി ടൗണിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഗുരുതരമായവയും മരണകാരണമാവുകയും ചെയ്യുന്നവ മാത്രമേ വാർത്തയാവുകയും ജനങ്ങൾ അറിയുകയും ചെയ്യുന്നുള്ളു. കഴിഞ്ഞ ദിവസം മാമ്മുക്കിന് സമീപം റോഡരികിലെ ഇരുമ്പ് കൈവരികൾ ഓട്ടോറിക്ഷ ഇടിച്ച് തകർത്തിരുന്നു. ഫുട്പാത്തിലൂടെ കാൽനടപോലും സാധ്യമല്ലാതായിട്ടും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. രാത്രി 11 മണിയോടെ പെരുമ്പുഴ ഭാഗത്തു നിന്നും അമിത വേഗത്തിൽ വന്ന ഓട്ടോറിക്ഷാ വലതു വശത്തേക്ക് നിയന്ത്രണം വിട്ടു ഇടിച്ചു കയറുകയായിരുന്നു. യാത്രികർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. റോഡ് ഉന്നത നിലവാരത്തിലായതോടെ ഇത്തരം നിരവധി അപകടങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്.
റാന്നി ടൗണിൽ അപകടങ്ങൾ തുടർക്കഥയാകുന്നു
RECENT NEWS
Advertisment