യുവതികളെ ചതിയില്‍പ്പെടുത്തി നീലചിത്ര നിര്‍മ്മാണം ; സംവിധായകനും സഹായിയും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

സേലം : യുവതികളെ ചതിയില്‍പ്പെടുത്തി നീലചിത്ര നിര്‍മ്മാണം നടത്തിയ സംവിധായകനും സഹായിയും അറസ്റ്റില്‍. അഭിനയ മോഹവുമായെത്തുന്ന യുവതികളെ ഉപയോഗിച്ച്‌ അശ്ലീല വീഡിയോകള്‍ നിര്‍മിച്ച സംവിധായകനും സഹസംവിധായികയും അറസ്റ്റില്‍. തമിഴ്നാട്ടിലെ സേലത്താണ് 300ല്‍ അധികം യുവതികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ സംവിധായകന്‍ പിടിയിലായത്. സിനിമാ സംവിധായകന്‍ സേലം എടപ്പാടി സ്വദേശി വേല്‍സത്തിരന്‍, സഹസംവിധായിക വിരുദുനഗര്‍ രാജപാളയം സ്വദേശിനി ജയജ്യോതി എന്നിവരാണ് അറസ്റ്റിലായത്.

സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങള്‍ കണ്ടു വിളിക്കുന്ന യുവതികളെ പറഞ്ഞു വശീകരിച്ച് ക്യാമറകള്‍ക്ക് മുന്നിലെത്തിക്കുകയായിരുന്നു അറസ്റ്റിലായ സഹസംവിധായികയുടെ ജോലിയെന്നും പോലീസ് കണ്ടെത്തി. ചൂഷണത്തിനിരയായ മുഴുവന്‍ പേരെയും കണ്ടെത്താനായി പ്രത്യേക സംഘം രൂപീകരിച്ച്‌ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

സഹനടിമാരെ ആവശ്യമുണ്ടന്ന സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് ഇരുമ്പ്പാളയം സ്വദേശിയായ യുവതി സേലം ട്രാഫിക് സര്‍ക്കിളിലെ സ്റ്റുഡിയോയിലെത്തുന്നത്. പുതിയ സിനിമ തുടങ്ങുന്നതു വരെ ഓഫീസ് ജോലി നല്‍കാമെന്നു സംവിധായകന്‍ വാഗ്ദാനം നല്‍കി. മൂന്നുമാസം ജോലി ചെയ്തെങ്കിലും കൂലി കിട്ടാത്തതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം ഇവരുടെ സ്റ്റുഡിയോ ഫ്ലോറിലെത്തിയപ്പോഴാണു അശ്ലീല ചിത്ര നിര്‍മാണമാണ് നടക്കുന്നതെന്ന് യുവതിക്ക് മനസിലായത്.  ഉടന്‍ ഇവര്‍ സൂറമംഗളം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

പോലീസ് നടത്തിയ റെയ്ഡില്‍ ഹാര്‍ഡ് ഡിസ്കുകളും ലാപ്ടോപ്പും സിനിമാ ചിത്രീകരണത്തിനുള്ള ക്യാമറയും പിടിച്ചെടുത്തു. ഈ ക്യാമറയിലും ഹാര്‍ഡ് ഡിസ്ക്കുകളിലുമായാണു 300ല്‍ അധികം സ്ത്രീകളുടെ അശ്ലീല വിഡിയോകളും ഫോട്ടോകളും കണ്ടെത്തിയത്. ജയജ്യോതിയുടെ മൊഴിയിലാണ് സംഘത്തിന്‍റെ പ്രവര്‍ത്തന രീതി വ്യക്തമായത്.

അവസരം തേടിയെത്തുന്ന യുവതികളെ സംവിധായകന്‍ സംസാരിച്ച്‌ വശത്താക്കും. വേഷങ്ങള്‍ വാഗ്ദാനം നല്‍കി സ്റ്റുഡിയോയിലെത്തിച്ചു കുട്ടിയുടുപ്പ് ഇടീച്ചും കുളിമുറി രംഗങ്ങളും മറ്റും ക്യാമറയില്‍ പകര്‍ത്തും. എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദയാക്കുന്നത് ജയജ്യോതിയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. ചൂഷണത്തിന് ഇരയായവരെ കണ്ടെത്തി രഹസ്യമൊഴി കോടതി മുന്‍പാകെ രേഖപ്പെടുത്താന്‍ അന്വേഷണ സംഘം ശ്രമം തുടങ്ങി. സേലം എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...