ശബരിമല തീര്‍ത്ഥാടന കാലത്തും ഗതാഗതകുരുക്കിൽ വീര്‍പ്പ് മുട്ടി റാന്നി ടൗൺ

For full experience, Download our mobile application:
Get it on Google Play

റാന്നി: ശബരിമല തീര്‍ത്ഥാടന കാലത്തും ഗതാഗതകുരുക്കിൽ റാന്നി ടൗൺ വീർപ്പുമുട്ടുന്നു. തീർത്ഥാടകാലത്ത് ഇരുപതോളം താത്കാലിക ഗാര്‍ഡുകളെ റാന്നിയിൽ നിയമിച്ചിട്ടും ഗതാഗതക്കുരുക്കിന് പരിഹാരമില്ല. തീർത്ഥാടകരുമായി എരുമേലിയിലേക്കും ശബരിമലയിലേക്കും വാഹനങ്ങൾ കൂടുതൽ വരുമ്പോൾ നിയന്ത്രണം പേരിനു മാത്രമെന്നാണ് പരാതി. ടൗണിലെ തിരക്കൊഴിവാക്കാൻ നിരവധി തവണ താലൂക്ക് വികസന സമതിയില്‍ തീരുമാനം എടുത്തെങ്കിലും നടപ്പിലാക്കാൻ അധികൃതർ ഇതുവരെ തയ്യാറാകാത്തതു കാരണം ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുകയാണ് ഇട്ടിയപ്പാറ ടൗണും ബൈപ്പാസ് അടക്കമുള്ള റോഡുകളും.

അനധികൃത കച്ചവടവും വാഹന പാർക്കിംങും മൂലം ഇട്ടിയപ്പാറയിലെ ബൈപ്പാസ് റോഡുകളില്‍ തിരക്ക് കൂടുകയാണ്. വീതി കുറവുള്ള ബൈപ്പാസ് റോഡുകളില്‍ വണ്‍വേ ഒരു പരിധി വരെ പാലിക്കുന്നതാണ് അപകടങ്ങള്‍ ഇല്ലാതാവുന്നത്. പെട്ടി ഓട്ടോകളിലും ഉന്തുവണ്ടികളിലും എത്തുന്ന വഴിയോര വാണിഭക്കാരുടെ കൂട്ടത്തിൽ റോഡിൻ്റെ ഇരുവശങ്ങളിലെ പാർക്കിങ്ങും കൂടി ആകുമ്പോൾ വാഹനയാത്ര ദുഷ്ക്കരമാവുകയാണ്. എന്തെല്ലാം തീരുമാനം ഉണ്ടായാലും മാറ്റില്ലെന്ന നയത്തിലാണ് വഴിവാണിഭക്കാരും.

കാവുങ്കല്‍ ബൈപ്പാസിൽ രാവിലെ എത്തുന്ന വാഹനങ്ങൾ സന്ധ്യയോടെയാണ് മാറ്റുന്നത്. റാന്നിയിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉപയോഗിക്കുന്നത് ഇവിടാണ്. അതിനൊപ്പം വഴിയോരവാണിഭം കൂടി ആകുന്നതോടെ ബൈപ്പാസു വഴിയെത്തുന്ന വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാതാകും. ഇതൊഴിവാക്കാന്‍ അധികൃതര്‍ കര്‍ശനമായി ഇടപെടമെന്നാണ് ആവശ്യം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് മെറ്റ അൽഗോരിതം മാറ്റണമെന്ന നിർദേശവുമായി കേന്ദ്രം

0
ന്യൂഡൽഹി : രാജ്യത്ത് മെറ്റ അൽഗോരിതം മാറ്റണമെന്ന നിർദേശവുമായി കേന്ദ്രം....

പാണക്കാട് -കാരാത്തോട് റോഡിൽ രാത്രികാല ഗതാഗത നിരോധനം

0
മലപ്പുറം: പാണക്കാട് - വേങ്ങര റോഡില്‍ എടായിപ്പാലത്ത് സ്വകാര്യ ഭൂമിയില്‍...

കാണാതായ മത്സ്യത്തൊഴിലാളികളെ ഒൻപതാം ദിവസവും കണ്ടെത്താനായില്ല

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെ ഒൻപതാം ദിവസവും കണ്ടെത്താനായില്ല....

കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ ഹരിതായനം 2026 പദ്ധതിക്ക് തുടക്കമായി

0
കോന്നി : സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി കോന്നി ബ്ലോക്ക് പഞ്ചായത്തും...