അശാസ്ത്രീയ നിർമാണം ; അത്തിക്കയം-വെച്ചൂച്ചിറ റോഡിൽ അപകടം പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര: അശാസ്ത്രീയ നിർമാണവും അമിതവേഗതയും നിമിത്തം അത്തിക്കയം – ചെമ്പനോലി-വെച്ചൂച്ചിറ റോഡിൽ അപകടം പതിവാകുന്നു. റോഡിലെ മടന്തമണ്‍ ഇറക്കത്തിൽ തുടരെ അപകടങ്ങളുണ്ടാകുകയാണ്​.

ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം ചെമ്പനോലിയിൽ ക്രഷറിൽ നിന്നും അമിതവേഗതയിൽ വന്ന ലോറി നിയന്ത്രണംവിട്ട് റോഡി​ൻെറ വശത്തേ കയ്യാലയിൽ ഇടിച്ചുനിന്നു. തലനാരിഴക്കാണ് വൻദുരന്തം ഒഴിവായത്. അപകടസമയത്തു ലോറിയിലുണ്ടായിരുന്ന ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ചെമ്പന്മുടി പാറമടയിൽ നിന്നും കരിങ്കല്ല് ലോഡുമായെത്തിയ ടോറസ് ലോറിയാണ് നിയന്ത്രണംവിട്ട് ഇടിച്ചത്.

സ്ഥിരം അപകടമേഖലയായ ഇവിടെ പാറമടകളിൽ നിന്നും ക്രഷറുകളിൽ നിന്നും എത്തുന്ന ഭാരവാഹനങ്ങൾ നിയന്ത്രണം വിട്ടു മറിയാറുണ്ട്​. റോഡി​ൻെറ കുത്തിറക്കവും വളവും കാരണം വൻഭാരം കയിറ്റിവരുന്ന വാഹനങ്ങൾക്ക് ബ്രേക്ക് കിട്ടാതെയും മറ്റുമാണ് നിയന്ത്രണം നഷ്​ടമാകുന്നത്. ഈ ഭാഗത്തെ വാഹനങ്ങളുടെ അമിതം കാരണം റോഡിനിരുപുറവും താമസിക്കുന്ന നാട്ടുകാർ ഭീതിയിലാണ്. മുമ്പ്​ ഇവിടെ ലോറി മറിഞ്ഞ് ക്ലീനർ മരിച്ചിരുന്നു. ഇതിനു ശേഷവും ബ്രേക്ക് നഷ്​ടപ്പെട്ട ലോറി മണ്‍തിട്ടയിലിടിച്ചു കയറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...