Thursday, April 25, 2024 11:28 pm

റാന്നി വലിയപാലം നിർമ്മാണo : വസ്തു ഉടമകളിൽ നിന്നും വിലകൊടുത്ത് ഏറ്റെടുക്കുന്നതിനായി വില നിശ്ചയിച്ച് ജില്ലാ കളക്ടറുടെ അനുമതിക്കായി സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി വലിയപാലം നിർമ്മാണവുമായി ബന്ധപ്പെട്ട് അപ്രോച്ച് റോഡിനായി സ്ഥലം വസ്തു ഉടമകളിൽ നിന്നും വിലകൊടുത്ത് ഏറ്റെടുക്കുന്നതിനായി വില നിശ്ചയിച്ച് ജില്ലാ കളക്ടറുടെ അനുമതിക്കായി സമർപ്പിച്ചു. പാലത്തിൻറെ അപ്രോച്ച് റോഡ് നിർമ്മാണത്തിനായി വസ്തു ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്തുന്നതിനായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ പത്തനംതിട്ടയിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് എൽ എ ഡെപ്യൂട്ടി കളക്ടർ ഇക്കാര്യം അറിയിച്ചത്.

കളക്ടർക്ക് സമർപ്പിച്ചിരിക്കുന്ന വസ്തുവിന്റെ ബേസിക് വാല്യൂ റിപ്പോർട്ട് (ബി വി ആർ ) അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് വസ്തുവിൽ ഉൾപ്പെട്ടിരിക്കുന്ന ദേഹണ്ഡങ്ങളുടെയും മറ്റ് നിർമിതികളുടെയും വിശദ വിലനിർണയ സ്റ്റേറ്റ്മെൻറ് (ഡി വി ആർ – ഡീറ്റെയിൽഡ് വാല്യു റിപ്പോർട്ട് )തയ്യാറാക്കും. വസ്തു ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള അന്തിമ വിജ്ഞാപനമായ 19 ( 1 ) പ്രസിദ്ധീകരിക്കുന്നതിന് പ്രാഥമിക വിജ്ഞാപന കാലാവധി 12/07/2023 വരെ നീട്ടി ഉത്തരവായിട്ടുള്ളതായും അധികൃതർ അറിയിച്ചു.

കിഫ്ബി ഫണ്ടിൽ നിന്നും 26 കോടി രൂപ അനുവദിച്ച റാന്നി വലിയ പാലത്തിൻ്റെ നിർമ്മാണം അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുത്തില്ല എന്ന കാരണത്താൽ ഇടയ്ക്കു വച്ച് മുടങ്ങുകയായിരുന്നു. മുഹമ്മദ് റിയാസ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ആയപ്പോൾ എംഎൽഎയുടെ അഭ്യർത്ഥനയെ തുടർന്ന് ആദ്യം തന്നെ സ്ഥലം സന്ദർശിക്കുകയും നിർമ്മാണം പുനരാരംഭിക്കുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുവാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ സ്ഥലം ഏറ്റെടുക്കൽ നടപടികൾ നീണ്ടത് നിർമ്മാണം വൈകാനിടയാക്കി. പ്രമോദ് നാരായൺ എം എൽ എ ഇടപെട്ട് റവന്യൂ വകുപ്പ് എൽ എ വിഭാഗത്തിൻ്റെ നിരവധി യോഗങ്ങൾ വിളിച്ചാണ് തടസ്സങ്ങൾ ഓരോന്നായി നീക്കി സ്ഥലം ഏറ്റെടുപ്പിന്റെ നടപടികൾ ഇപ്പോൾ അന്തിമഘട്ടത്തിലേക്ക് എത്തിനിൽക്കുന്നത്.

പാലത്തിന് അങ്ങാടി കരയിൽ ഉപാസനകടവിൽ നിന്നും പേട്ട ജംഗ്ഷൻ വരെയും റാന്നി കരയിൽ പെരുമ്പഴ കടവിൽ നിന്നും ബ്ലോക്ക് പടി വരെയും ഉള്ള അപ്രോച്ച് റോഡുകൾക്കാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. കിഫ്ബി മുഖാന്തരം നിർമ്മിക്കുന്ന പദ്ധതിയായതിനാൽ അപ്രോച്ച് റോഡിന് കുറഞ്ഞത് 10 മീറ്റർ വീതി വേണമെന്ന് നിബന്ധനയും ഉണ്ട്. ഇത് അനുസരിച്ചാണ് ഇപ്പോൾ സ്ഥലം അളന്ന് കല്ലിട്ട് തിട്ടപ്പെടുത്തി വില നിർണയ നടപടികൾ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...

മോദിയെ കണ്ട്​ പ്രകടനപത്രിക വിശദീകരിക്കാൻ ഖാർഗെ ; കത്തയച്ചു

0
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ്​ പ്ര​ക​ട​ന​പ​ത്രി​ക​യെ​ക്കു​റി​ച്ച തെ​റ്റി​ദ്ധാ​ര​ണ മാ​റ്റാ​ൻ ച​ർ​ച്ച​ക്ക്​ സ​മ​യം ചോ​ദി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി...

തെരഞ്ഞെടുപ്പ് അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ലോക്സഭാ തെരഞ്ഞെടുപ്പ്: നാളെ (26) അവധി ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ നാളെ (26)...

ആലപ്പുഴയില്‍ 35000ത്തില്‍ കൂടുതല്‍ ഇരട്ട വോട്ടുകള്‍ ; കള്ളവോട്ട് തടയണമെന്ന് ഹൈക്കോടതി

0
കൊച്ചി: ആലപ്പുഴയിലെ ഇരട്ട വോട്ട് വിഷയത്തില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. ആലപ്പുഴ...