നാടന്‍ തോക്കുമായി യുവാവ് പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: നാടന്‍ തോക്ക് അനധികൃതമായി കൈവശം വെച്ചതിന് യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ചേത്തയ്ക്കല്‍ പാറേക്കടവ് ചക്കിട്ടയില്‍  തോമസ് വര്‍ഗീസിന്റെ മകന്‍ ജോജി വര്‍ഗീസ്(37) ആണ് റാന്നി പോലീസിന്റെ  പിടിയിലായത്.

ശനിയാഴ്ച രാത്രി ഏഴോടെ വീടിനു സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. നാടന്‍ തോക്കുമായി പാറേക്കടവു ഭാഗത്തെ റബ്ബര്‍ തോട്ടത്തില്‍ ഇയാള്‍ നില്‍ക്കുന്ന കണ്ടതായുള്ള വിവരം വെച്ചൂച്ചിറ പോലീസിനെ സമീപത്തെ സ്ത്രീകള്‍ അറിയിച്ചിരുന്നു. തോക്കുമായി നില്‍ക്കുന്നതായി കണ്ട സ്ഥലം റാന്നി പോലീസ് പരിധിയിലായതിനാല്‍ വെച്ചൂച്ചിറ പോലീസ് വിവരം റാന്നിയിലേക്ക് കൈമാറുകയായിരുന്നു.

മാടത്തരുവിക്ക് സമീപത്തു നിന്നും ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ട തോക്കാണിതെന്നും കൗതുകത്തിന് എടുത്തതാണെന്നുമാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. എന്നാല്‍ മാടത്തരുവി, ഇടമുറി, റബ്ബര്‍ ബോര്‍ഡ് മേഖലയില്‍ കാട്ടുപന്നിയെ വേട്ടയാടുന്ന സംഘം സജീവമാണെന്നും ഇയാള്‍ ഈ സംഘത്തില്‍ അംഗമാണോയെന്ന് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...