മണ്ണീറയിലെ റോഡിലെ ടാറിങ് ഒലിച്ചു പോയി : റോഡ് ടാര്‍ ചെയ്ത് ആഴ്ച്ച ഒന്നു കഴിഞ്ഞില്ല, 10ലക്ഷം വെള്ളത്തില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : റോഡ് ടാര്‍ ചെയ്ത് ആഴ്ച്ച ഒന്നു കഴിഞ്ഞില്ല മഴയില്‍ മണ്ണീറയിലെ ടാറിങ് ഒളിച്ചു പോയി 10ലക്ഷം വെള്ളത്തിലായി. തണ്ണിത്തോട് മൂഴി മണ്ണീറ റോഡ് ടാറിങ് നീർമാണം പൂർത്തീകരിച്ച് ആഴ്‌ചകൾക്ക് ശേഷം പൊളിഞ്ഞിളകി. വന ഭൂമിയിലൂടെ കടന്നുപോകുന്ന ഭാഗമാണ് ടാറിങ് നടത്തിയത്. നാബാർഡിൽ അനുവദിച്ച പത്ത് ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു ടാറിങ്. കുട്ടവഞ്ചി സവാരി കേന്ദ്രത്തിനും മുണ്ടോമൂഴിക്കും ഇടയിലായി ഉള്ള ഭാഗമാണ് ടാറിങ് ഇളകിയത്. റോഡിൽ ചരലും നിരന്നിട്ടുണ്ട്. റോഡിന്റെ അപകടകരമായ ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതേ റോഡിൽ കഴിഞ്ഞ മഴകാലത്ത് കുട്ടവഞ്ചി സവാരി കേന്ദ്രത്തിനും മണ്ണീറ ഫോറെസ്റ്റ് സ്റ്റേഷനും ഇടയിൽ റോഡിന്റെ ഒരു വശം താഴ്ചയിലേക്ക് ഇടിഞ്ഞു വീണിരുന്നു.

വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിൽ യാത്ര വളരെ ദുഷ്ക്കരമായിരുന്നു. അടവി കുട്ടവഞ്ചി സവാരി കേന്ദ്രം, മണ്ണീറ വെള്ളച്ചാട്ടം തുടങ്ങിയവ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിനാൽ തന്നെ ഇവിടേക്ക് പോകുന്നവർ എല്ലാം മണ്ണീറ റോഡിനെ ആശ്രയിച്ചാണ് പോകുന്നത്. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിന്റെ ദുസ്ഥിതി മൂലം ഓട്ടോ റിക്ഷകൾ പോലും ഇതുവഴി സവാരി നടത്തുവാൻ മടിച്ചിരുന്നു. കൂടാതെ മണ്ണീറ തീറ്റപുൽ കൃഷിയിലേക്ക് പോകുന്നതും ഇതുവഴിയാണ്.

മണ്ണീറയിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളും ഈ റോഡിനെ ആശ്രയിക്കുന്നു. മുൻപ് ഇതുവഴി കെഎസ്ആർറ്റിസി ബസ് അടക്കം സർവീസ് നടത്തിയിരുന്നെങ്കിലും ഇപ്പോൾ ഇതും ഇല്ല. റോഡിന്റെ വീതി കുറവും വാഹന യാത്ര ദുഷ്ക്കരമാക്കിയിരുന്നു. മഴകാലത്ത് വനത്തിൽ നിന്നും ഒഴുകി ഇറങ്ങുന്ന വെള്ളം റോഡിലൂടെ ആയിരുന്നു സമീപത്തെ കല്ലാറ്റിലേക്ക് ഒഴുകിയിരുന്നത്. റോഡിന് ഓടയില്ലാത്തതിനാൽ വെള്ളം ഒഴുകി പോകുവാൻ ഇടമില്ലാതെ ഇരുന്നതും റോഡിന്റെ തകർച്ചക്ക് കാരണമാകുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...