അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി എഴുത്തുകാരി

For full experience, Download our mobile application:
Get it on Google Play

മാൻഹട്ടൺ : അമെരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് തന്നെ ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ. ജീൻ കരോൾ. ട്രംപിനെതിരായ വിചാരണവേളയിലാണു ജീൻ കരോൾ കോടതിയിൽ ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. അതേസമയം പണത്തിനു വേണ്ടിയാണു കരോൾ ഇത്തരം വെളിപ്പെടുത്തൽ നടത്തുന്നതെന്നു ട്രംപിന്‍റെ അഭിഭാഷകൻ വ്യക്തമാക്കി. മാൻഹട്ടൻ ഫെഡറൽ കോടതിയിലാണ് കരോൾ ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. മാൻഹട്ടനിലെ ബെർഗ്‌ഡോർഫ് ഗുഡ്മാൻ അപ്പാർട്ട്മെന്‍റ് സ്റ്റോറിൽ വച്ച് മുപ്പതു വർഷം മുമ്പ് ബലാത്സംഗം ചെയ്തുവെന്നാണു കരോളിന്‍റെ ആരോപണം.

അവിടുത്തെ ഡ്രസിങ് റൂമിൽ വച്ച് കടന്നു പിടിക്കുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാൽ അപകടപ്പെടുത്തുമെന്നു ഭയന്നാണു പുറത്തു പറയാതിരുന്നതെന്നും കരോൾ വ്യക്തമാക്കി. എല്ലെ മാഗസിന്‍റെ അഡ്വൈസ് കോളമിസ്റ്റായിരുന്നു എഴുപത്തൊമ്പതുകാരിയായ ജീൻ കരോൾ. നേരത്തെ, പോൺസ്റ്റാറായ സ്റ്റോമി ഡാനിയൽസിനു പണം നൽകിയതായുള്ള ആരോപണവും ട്രംപിനെതിരെ ഉയർന്നിരുന്നു. സ്റ്റോമിയുമായുള്ള ബന്ധത്തെക്കുറിച്ചു നിശബ്ദത പാലിക്കാൻ ട്രംപ് പണം നൽകിയെന്നതാണ് കേസ്. 2016-ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിനു മുന്നോടിയായാണു പണം നൽകിയത്. ഇപ്പോൾ വീണ്ടും പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിനായി ഒരുങ്ങുമ്പോഴാണ് ഡൊണാൾഡ് ട്രംപിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...

ജാതി സെൻസസ് ചോദ്യങ്ങൾ ദുരൂഹമെന്ന് ആക്ഷേപം; കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം

0
ന്യൂഡല്‍ഹി: 2027ലെ സെന്‍സസില്‍ ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്ന നടപടിയില്‍ കേന്ദ്ര...

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...