വിവാഹാഭ്യര്‍ഥന നിരസിച്ചതിന് 22കാരിയെ യുവാവ് വെടിവെച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് 22 വയസ്സുകാരിയെ വെടിവെച്ചുകൊന്നു. മധ്യപ്രദേശിലെ ധാറില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദീപക് റാത്തോഡാണ് പ്രതി. 22കാരിയായ പൂജയാണ് കൊല്ലപ്പെട്ടത്. അറസ്റ്റിന് ശ്രമിച്ച പോലീസിനു നേരെയും പ്രതി വെടിയുതിര്‍ത്തു. വിവാഹാഭ്യര്‍ഥനയുമായി രണ്ടു വര്‍ഷത്തോളം ദീപക് പൂജയ്ക്ക് പിന്നാലെ നടന്നു. പൂജ സമ്മതമല്ലെന്ന് അറിയിച്ചിട്ടും പിന്തുടര്‍ന്ന് ശല്യം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. റാത്തോഡിനെതിരെ പൂജ നേരത്തെ പരാതി നൽകിയിരുന്നു. പൂജയുടെ കുടുംബത്തെയും സുഹൃത്തുക്കളെയും ഉള്‍പ്പെടെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഒരു റസ്റ്റോറന്‍റിലാണ് പൂജ ജോലി ചെയ്തിരുന്നത്. അമ്മയ്ക്കും രണ്ട് സഹോദരിമാർക്കുമൊപ്പം ധാറിനടുത്തുള്ള ബ്രഹ്മകുണ്ഡിലായിരുന്നു താമസം. പൂജ ജോലിക്ക് പോകാനിറങ്ങിയപ്പോഴാണ് റാത്തോഡ് പിന്നാലെ ചെന്ന് വെടിയുതിര്‍ത്തത്. സംഭവസ്ഥലത്തുതന്നെ പൂജ മരിച്ചു. ദൃക്‌സാക്ഷികൾ ഉടന്‍ പോലീസിനെ അറിയിക്കുകയും റാത്തോഡിനായി തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. റാത്തോഡിനെ ബ്രഹ്മകുണ്ഡിലെ ഒരു വീട്ടിൽ കണ്ടെത്തി. അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോള്‍ ഇയാള്‍ പൊലീസിനു നേരെ വെടിയുതിര്‍ത്തു. ഒരു പോലീസുകാരന് പരിക്കേറ്റു. തുടര്‍ന്ന് പോലീസ് തിരിച്ചു വെടിയുതിര്‍ത്തപ്പോള്‍ റാത്തോഡിന്‍റെ കാലിനു പരിക്കേറ്റു. ആശുപത്രിയിൽ ചികിൽസ തേടിയ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കയ്യേറ്റ ഭൂമിയിലാണെന്ന് ആരോപിച്ച് റാത്തോഡിന്റെ വീട് പോലീസ് പൊളിച്ചുമാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....

ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാല്‍ ഗുണനിലവാരം മനസിലാക്കാം

0
പത്തനംതിട്ട : ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഓണക്കാലത്ത്...