ഭര്‍തൃമതിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; ഉസ്താദിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ഭര്‍തൃമതിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി വശീകരിച്ചു കൂട്ടിക്കൊണ്ടുപോയി പള്ളിയിലെ ഉസ്താദ് പീഡിപ്പിച്ചതായി പരാതി. പരിയാരം ഏര്യം ആലക്കാട് ഫാറൂഖ് നഗറിലെ അബ്ദുല്‍ നാസര്‍ ഫൈസി ഇര്‍ഫാനിക്കെതിരെയാ(36)ണ് യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തത്. 2021- ഓഗസ്റ്റ് ഒന്നിനും 2022 മാര്‍ച്ച്‌ ഒന്നിനും ഇടയില്‍ ഏര്യം, കൂട്ടുപുഴ, മാനന്തവാടി എന്നിവടങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി യുവതിയെ ലൈംഗികചൂഷണത്തിനിരയാക്കിയെന്നു യുവതി പരിയാരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വിവാഹിതനും പിതാവുമായ പ്രതി ഏര്യത്ത് വെച്ചു പരിചയപ്പെട്ട യുവതിയോട് താന്‍ പുനര്‍വിവാഹം കഴിക്കാമെന്ന് പറഞ്ഞു പ്രണയത്തിലാവുകയും പിന്നീട് ഇവരെ പലതും പറഞ്ഞ് വശീകരിച്ചു ഒളിച്ചോടുകയുമായിരുന്നു. പിന്നീട് ഉസ്താദിന്റെ ഭാര്യയും യുവതിയുടെ ഭര്‍ത്താവും പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒളിച്ചോടിയ ഇരുവരും പരിയാരം പോലീസില്‍ നാടകീയമായി ഹാജരായി തങ്ങള്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചിരുന്നു. എന്നാല്‍ അബ്ദുല്‍ നാസര്‍ ഫൈസി ഇര്‍ഫാനി പിന്നീട് വാക്കുമാറ്റുകയും തന്നെ ഉപേക്ഷിക്കുകയും ചെയ്തതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. നേരത്തെ വിവാഹിതയായ യുവതിക്ക് രണ്ടുമക്കളുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ പ്രതിഭാസം : കടലാക്രമണ മുന്നറിയിപ്പ് ; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

0
കൊല്ലം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം നടത്തി ഇന്ത്യൻ വംശജനായ നാസ...

0
തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം...

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ് ; എസ്ഐടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ്...

ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ചേർത്തത് സോപ്പുപൊടി ; 40 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
പാട്‌ന : ബിഹാറിലെ നളന്ദയിൽ ഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ് പൊടി...