ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കണ്ട എട്ടുവയസുകാരിയെ അമ്മയുടെ കാമുകന്‍ ബലാലത്സംഗം ചെയ്ത് കഴുത്തറുത്ത് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : എട്ടുവയസുകാരിയെ ബലാലത്സംഗം ചെയ്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മുപ്പത്തിയാറുകാരനായ കശാപ്പുകാരന്‍ പിടിയില്‍. ഡല്‍ഹിയിലെ യമുന ഖാദറിലെ വനമേഖലയില്‍ നിന്ന് ഈ മാസം പതിനെട്ടിനാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കേസിലെ പ്രതിയായ ബിഹാര്‍ സ്വദേശി ബാദ്ഷാ എന്ന റിസ്വാന്‍ 20 വര്‍ഷം മുമ്പാണ് ജോലിക്കായി ഡല്‍ഹിയില്‍ എത്തിയത്. കശാപ്പുകാരനായി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. മയക്കുമരുന്നിന് അടിമയായ പ്രതിക്ക് പെണ്‍കുട്ടിയുടെ മാതാവുമായി ബന്ധമുണ്ടായിരുന്നെന്ന് പോലീസ് അറിയിച്ചു.

ഓഗസ്റ്റ് അഞ്ചിനാണ് മകളെ കാണാനില്ലെന്ന് കാണിച്ച്‌ പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയത്. താനും ഭാര്യയും നാല് മക്കളും ജുഗ്ഗിയിലെ താമസസ്ഥലത്ത് ഉറങ്ങുകയായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെ എട്ടുവയസുകാരിയായ മകളെ കാണാതായെന്നായിരുന്നു പരാതി. തുടര്‍ന്ന് പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. ഓഗസ്റ്റ് 18ന് ആടിനെ മേയ്ക്കാനിറങ്ങിയ രണ്ടുപേരാണ് യമുന ഖാദറില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പ്രതി പെണ്‍കുട്ടിയുടെ കഴുത്തറുക്കുകയും, ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖം വികൃതമാക്കുകയും ചെയ്തിരുന്നെന്ന് പോലീസ് പറഞ്ഞു.

ബാദ്ഷാ പെണ്‍കുട്ടിയെ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടെന്നും, മിഠായി നല്‍കാറുണ്ടെന്നും പോലീസിന് രഹസ്യം വിവരം ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്ന് ചോദ്യം ചെയ്‌തതോടെ പ്രതി കുറ്റം സമ്മതിച്ചു. പെണ്‍കുട്ടിയുടെ മാതാവുമായി അടുപ്പമുണ്ടായിരുന്നെന്നും, തങ്ങള്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് കുട്ടി കണ്ടതാണ് കൊലപ്പെടുത്താന്‍ കാരണമെന്നും പ്രതി പോലീസിനോട് പറഞ്ഞു. ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി, ആളൊഴിഞ്ഞ സ്ഥലത്തുവച്ച്‌ ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം കത്തികൊണ്ട് കഴുത്തറുക്കുകയും മുഖം വികൃതമാക്കുകയുമായിരുന്നു. കൃത്യത്തില്‍ പെണ്‍കുട്ടിയുടെ മാതാവിന് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ച്‌ വരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...