പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കുളത്തൂപ്പുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. മൈലമൂട് സ്വദേശി ശിവകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മ ഓട്ടോഡ്രൈവറായ ശിവകുമാറിനോട് ആയിരം രൂപ കടമായി ചോദിച്ചിരുന്നു. ഈ പണം നല്‍കാനായി ശിവകുമാര്‍ ഇന്നലെ വൈകിട്ടോടെ ഇവരുടെ വീടിനടുത്തെത്തി. കുട്ടിയുടെ അമ്മയെ വിളിച്ചപ്പോള്‍ കുളക്കടവിലാണെന്നും പണം വാങ്ങാന്‍ മകളെ അയക്കാമെന്നും അറിയിച്ചു.

ഇതനുസരിച്ച്‌ കുട്ടി ശിവകുമാറിന്റെ അടുത്തെത്തിയതോടെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ കാണാതായതോടെ അമ്മ നാട്ടുകാരെ വിവരം അറിയിച്ചു. ഇതിനിടയിലാണ് വനത്തിന്റെ ഭാഗത്തായി ശിവകുമാറിന്റെ ഓട്ടോ കണ്ടെത്തിയത്.

നാട്ടുകാര്‍ എത്തിയതോടെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച്‌ ശിവകുമാര്‍ മുങ്ങി. തുടര്‍ന്ന് കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസ് ശിവകുമാറിനെ പിടികൂടി. കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ സ്ഥലത്തും വനത്തിലും പ്രതിയെ എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. വിവാഹിതനായ ഇയാള്‍ ഭാര്യയെ ഉപേക്ഷിച്ച്‌ മറ്റൊരു സ്ത്രീക്കൊപ്പമാണ് താമസം. ശിവകുമാരിനെതിരെ മുമ്പും പീഡന ശ്രമമടക്കം നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’ ; കാന്തപുരത്തിനെതിരെ മുജാഹിദ് വിഭാഗം

0
കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുജാഹിദ്...

ഓപ്പറേഷൻ തൂഫാൻ : എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി സംസ്ഥാനത്ത് 3 പുതിയ കോടതികൾ ആരംഭിക്കും ;...

0
തിരുവനന്തപുരം : തൂഫാൻ വേട്ടയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി...

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി...

0
തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. പിഎസ്‍സി റാങ്ക് ലിസ്റ്റ്...

സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം ; പരസ്യങ്ങൾക്ക് വിലങ്ങിടാൻ ദുബായ്

0
ദുബായ് : രോഗികളെ ആകർഷിക്കുന്നതിനായി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന...