രാജ്യത്ത്​ 24 മണിക്കൂറിനിടെ 606 മരണം ; രോഗം സ്ഥിരീകരിച്ചത് 32,695 പേർക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത്​ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ച്​ 606 പേർ മരിച്ചു. 32,695 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഒറ്റദിവസം 30,000 പേർക്ക്​ രോഗം​ സ്​ഥിരീകരിക്കുന്നത്​ ആദ്യമായാണ്​. ഇതുവരെ ഒറ്റദിവസം റിപ്പോർട്ട്​ ചെയ്​തതിൽ കോവിഡ്​ ബാധിതരുടെ എണ്ണത്തിലും മരണത്തിലും ഏറ്റവും ഉയർന്ന നിരക്കാണിത്​. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 9,68,876 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ട്​ ചെയ്​തു.

3,31,146 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. ഇതുവരെ 6,12,815 പേർ രോഗമുക്തി നേടുകയും ചെയ്​തു. രാജ്യത്ത്​ ഇതുവരെ 24,915 പേരാണ്​ ​കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 24 മണിക്കൂറിനിടെ 3,26,826 സാമ്പിളുകൾ പരിശോധിച്ചു. രാജ്യത്ത്​ ഇതുവരെ 1,27,39,490 ​സാമ്പിളുകളാണ്​ പരിശോധിച്ചതെന്ന്​ ഐ.സി.എം.ആർ അറിയിച്ചു.

രാജ്യത്ത്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്​ഥാനം മഹാരാഷ്​ട്രയാണ്​. മഹാരാഷ്​ട്രയിൽ ഇതുവരെ 2,75,640 പേർക്ക്​ കോവിഡ്​ ബാധിച്ചു. 10,928 പേരാണ്​ സംസ്​ഥാനത്ത്​ ഇതുവരെ മരിച്ചത്​. മഹാരാഷ്​ട്രക്ക്​ പുറമെ തമിഴ്​നാട്ടിലും ഡൽഹിയിലുമാണ്​ ഏറ്റവും കൂടു​തൽ കോവിഡ്​ ബാധിതർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...