പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഓയൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. അമ്പലംകുന്ന് വാളിയോട് അഭിജിത്ത് ഭവനില്‍ അഭിജിത്തിനെ (24) യാണ് പോലിസ് പിടികൂടിയത്. കഴിഞ്ഞദിവസം കഠിനമായ വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ​ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്.

തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൂയപ്പള്ളി എസ്.എച്ച്‌.ഒ. ബിജുവിന്റെ നിര്‍ദേശപ്രകാരം എസ്.ഐ അഭിലാഷ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ രമേശ്, എ.എസ്.ഐ. ചന്ദ്രകുമാര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ ഭീഷണിക്കിടെ പ്രതിരോധം ശക്തമാക്കി കുവൈത്ത്

0
കുവൈത്ത് സിറ്റി : മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ ശക്തമാകുന്നതിനിടെ വ്യോമപ്രതിരോധ ശേഷി...

രണ്ട് ഉത്തരവാദിത്തങ്ങൾ ആഗ്രഹിക്കുന്നില്ല ; ഒരാൾക്ക് ഒരു പദവിയാണ് ഉചിതമെന്ന് സണ്ണി ജോസഫ്

0
കോഴിക്കോട്: സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി...

ബദരീനാഥ് ക്ഷേത്രത്തിലെ സിസിടിവി മാറ്റിയതിൽ ദുരൂഹത ; മാറ്റിയത് സംഭാവനക്കൊള്ള പുറത്താകുന്നതിന് മുൻപ്

0
ന്യൂഡൽഹി : പ്രസിദ്ധമായ ബദരീനാഥ് ക്ഷേത്രത്തിൽ സംഭാവനക്കൊള്ള ആരോപണം ഉയരുന്നതിനു തൊട്ടുമുൻപ്...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...