വിസ തട്ടിപ്പ് : ഏജന്റിനെതിരെ അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കംബോഡിയയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ഏജന്റിനെതിരെ ആലുവ വെസ്റ്റ് ആലങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.ഏജന്റ് പത്തനംതിട്ട സ്വദേശി അരുണ്‍ കുമാറിനെതിരെ നീറിക്കോട് കണ്ടത്തില്‍പറമ്പില്‍ സിബിന്‍ ആന്റണി നല്‍കിയ കേസിലാണ് അന്വേഷണം. ഇയാള്‍ക്ക് പുറമെ കരിങ്ങാംതുരുത്ത് സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നയാള്‍ കഴിഞ്ഞ ദിവസം വരാപ്പുഴ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയുടെയും കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.

പത്ത് പേരോളം വിസക്ക് പണം നല്‍കിയിട്ടുണ്ട്. വിസ തട്ടിപ്പിന് ഇരയായവരുടെ എണ്ണം ആലങ്ങാട് മേഖലയില്‍ ഇനിയും കൂടുമെന്നാണ് വിവരം. കംബോഡിയയില്‍ ടൈപ് റൈറ്റിങ്, കസ്റ്റമര്‍ കെയര്‍ ജോലി തുടങ്ങിയ ജോലികള്‍ക്ക് വിസ വാഗ്ദാനം ചെയ്താണ് യുവാക്കളില്‍നിന്ന് അരുണ്‍ കുമാര്‍ മൂന്ന് ലക്ഷം രൂപ വീതം വാങ്ങിയതെന്നാണ് പരാതിയില്‍ പറയുന്നത്.പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാതെ വന്നപ്പോഴാണ് ഏജന്റിനെതിരെ തട്ടിപ്പിനിരയായവരില്‍ ചിലര്‍ പോലീസില്‍ പരാതി നല്‍കിയത്. പലരുടെയും പാസ്പോര്‍ട്ടുകളും മറ്റ് രേഖകളും ഏജന്റിന്റെ കൈവശത്തിലായതും ഇവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...