രാത്രി വീട്ടില്‍ അതിക്രമിച്ച്‌ കയറി കത്തി കാണിച്ച്‌ സ്ത്രീയെ ബലാത്സംഗം ചെയ്തു

For full experience, Download our mobile application:
Get it on Google Play

മാള : രാത്രി വീട്ടില്‍ അതിക്രമിച്ച്‌ കയറി കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി സ്ത്രീയെ ബലാത്സംഗം ചെയ്തു. ബുധനാഴ്ച രാത്രി 10.30-നാണ് സംഭവം. സംഭവത്തില്‍ മാള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു .സംഭവത്തെക്കുറിച്ച്‌ ആക്രമണത്തിനിരയായ സ്ത്രീ പോലീസിനോട് പറഞ്ഞതിങ്ങനെ സംസ്ഥാനത്തിന് പുറത്തുള്ള ഭര്‍ത്താവിനോട് രാത്രി വീടിനുപുറത്തെ അടുക്കളപ്പുരയില്‍നിന്ന് ഫോണില്‍ സംസാരിക്കുകയായിരുന്നു. ഫോണ്‍ വെച്ചശേഷം തൊട്ടടുത്ത് ഒരാള്‍ നില്‍ക്കുന്നതാണ് കണ്ടത്. മഴക്കോട്ട് ധരിച്ച ഇയാളോട് ആരാണെന്ന് ചോദിച്ചപ്പോള്‍ മുടിയില്‍ കുത്തിപ്പിടിച്ച്‌ ചെറിയ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി. ഇതിനിടയില്‍ കൈയില്‍ കത്തികൊണ്ട് മുറിവേറ്റു. മുഖത്ത് അടിച്ചശേഷം എടുത്ത് അകത്തേക്ക് കൊണ്ടുപോയി അതിക്രമത്തിന് ശ്രമിച്ചു. ഇതിനിടെ എങ്ങനെയോ രക്ഷപ്പെട്ട് വീടിന്റെ പിന്നില്‍ ചെടികള്‍ക്കിടയില്‍ ഒളിക്കുകയായിരുന്നു.

അയല്‍വാസികളെ അറിയിച്ചതിനെത്തുടര്‍ന്ന് അവരാണ് പോലീസിനെ അറിയിച്ചത്. വിരലടയാളവിദഗ്ധരും പോലീസ് നായയും തെളിവെടുപ്പ് നടത്തി. അക്രമിക്ക് 50 വയസ്സ് തോന്നുമെന്നും മുന്‍പരിചയമില്ലെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. സംഭവത്തിന് കുറച്ചുമുമ്പ്മൂന്നു കിലോമീറ്റര്‍ മാറി ഒരു വീട്ടില്‍ മഴക്കോട്ട് ധരിച്ച അജ്ഞാതനായ ആളെത്തിയതായും പറയുന്നുണ്ട്. രണ്ടു സംഭവത്തിലും എത്തിയത് ഒരാള്‍ തന്നെയാണോയെന്ന സംശയവുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...