പതിനഞ്ചുകാരിയെ കുട്ടബലാത്സംഗത്തിനിരയാക്കി : സഹോദരനും കൂട്ടുകാരനും ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചണ്ഡിഗഡ്‌: പതിനഞ്ചുകാരിയെ കുട്ടബലാത്സംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സഹോദരനും കൂട്ടുകാരനും ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന് പോലീസ് പറഞ്ഞു.

മയക്കുമരുന്നിന് അടിമയായ പെണ്‍കുട്ടിയുടെ സഹോദരനായ പത്തൊന്‍പതുകാരന്‍, സുഹൃത്തായ 25 കാരന്‍, പീഡനത്തിരായ പെണ്‍കുട്ടിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച 51 കാരന്‍ എന്നിവരാണ് അറസ്റ്റിലായത്. ഒന്‍പതാം ക്ലാസുകാരി നിരന്തരമായി പീഡനത്തിനിരയായ വിവരം സ്‌കൂളിലെ കൗണ്‍സിലിങിനിടെ തുറന്നുപറയുകയായിരുന്നു.

സഹോദരന്റെ സുഹൃത്ത് നിരന്തരമായി വീട്ടില്‍ എത്താറുണ്ടെന്നും വിവിധ സമയങ്ങളിലായി തന്നെ പീഡിപ്പിച്ചതായും പെണ്‍കുട്ടി കൗണ്‍സിലിങിനിടെ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി പെണ്‍കുട്ടിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന 51കാരനും വിവിധ സമയങ്ങളില്‍ പീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടി പറഞ്ഞു. പ്രതികളെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കി.

കഠിനമായ വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് എട്ടുമാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. മയക്കുമരുന്നിനടിമയായ സഹോദരന്‍ 2019ലാണ് ആദ്യമായി പീഡനത്തിനിരയാക്കിത്. സഹോദരന്റെ മയക്കുമരുന്ന് ഉപയോഗത്തിന്റെ മറവില്‍ സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ ലൈംഗികാതിക്രമം, പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പടെയാണ് ചുമത്തിയിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉദയനിധി കസ്റ്റഡിയിൽ ; നടി തൃഷക്കെതിരായ വിവാദ​ പരാമർശത്തിലെ കേസിൽ നടപടി

0
ചെന്നൈ: തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി...

മഴക്കെടുതി : തകരാറിലായ വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർ​ദേശം നൽകി മന്ത്രി സണ്ണി...

0
ആറന്മുള : കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്...

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...