തിരുവനന്തപുരം : വര്‍ക്കലയില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വെട്ടൂര്‍ സ്വദേശി അനീഷ് എന്ന് വിളിക്കുന്ന അരുണ്‍കുമാര്‍ (28) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 24 ന് വൈകിട്ട് 5.30 ഓടെ വീടിനടുത്തുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതാണ് പെണ്‍കുട്ടി. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്തതായപ്പോള്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കുട്ടിയെ കാണാനില്ല എന്ന് വര്‍ക്കല പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് വര്‍ക്കല പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഇയാള്‍ ബൈക്കില്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചുവെന്നും പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പോക്സോ വകുപ്പുകള്‍ ചുമത്തി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



























