ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് ചാര്‍ജ് ഈടാക്കില്ല : നിര്‍മലാ സീതാരാമന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡിജിറ്റല്‍ പണമിടപാടുകള്‍ പൊതുജനങ്ങള്‍ക്ക് ഗുണകരമാണെന്നും അവയ്ക്ക് ചാര്‍ജ് ഈടാക്കാനുള്ള സമയമിതല്ലെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഡിജിറ്റൈസേഷനിലൂടെ ഇന്ത്യക്ക് സുതാര്യത കൈവരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡിജിറ്റല്‍ ഇടപാടുകള്‍, ഡിജിറ്റൈസേഷന്‍, മികച്ച ആക്‌സസ് സാധ്യമാക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ എന്നിവയില്‍ കൂടുതല്‍ മുന്നേറാനാണ് നാം ശ്രമിക്കുന്നതെന്നും സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

യുപിഐ പേയ്‌മെന്റുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയില്ലെന്ന് അടുത്തിടെ ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ധനമന്ത്രി നേരിട്ട് അഭിപ്രായ പ്രകടനം നടത്തിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് പങ്കാളികളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായതും സമ്ബദ്‌വ്യവസ്ഥയ്‌ക്ക്‌ ഉത്‌പാദനക്ഷമത നല്‍കുന്നതുമായ ഡിജിറ്റല്‍ സേവനമാണ് യുപിഐ. യുപിഐ സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലില്ല. ഡിജിറ്റല്‍ പണമിടപാട് നടത്തുമ്ബോള്‍ സേവന ദാതാക്കള്‍ക്കുണ്ടാകുന്ന ചെലവുകള്‍ മറ്റ് മാര്‍ഗങ്ങളിലൂടെ പരിഹരിക്കണമെന്ന് ധനമന്ത്രാലയം ഓഗസ്റ്റ് 21ന് പോസ്റ്റ് ചെയ്ത ട്വിറ്ററില്‍ കുറിച്ചു.

ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സാമ്ബത്തിക സഹായം നല്‍കിയിരുന്നു. ഡിജിറ്റല്‍ പേയ്‌മെന്‍റുകളും സാമ്പത്തിക ശേഷിയുള്ളതും ഉപയോക്തൃ-സൗഹൃദവുമായ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വര്‍ഷവും സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രാലയം ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...