ബ്യൂട്ടീഷ്യനായ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം ; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബംഗളുരു: സ്വന്തം സലൂണില്‍ ജോലി ചെയ്യുന്ന ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മുന്‍ മന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റും സിദ്ദരാമയ്യ സര്‍ക്കാരിന്‍റെ കാലത്ത് കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ഡയറക്ടറുമായിരുന്ന മനോജ് കര്‍ജാഗിയാണ് അറസ്റ്റിലായത്. മനോജ് കര്‍ജാഗി ദര്‍വാഡില്‍ നടത്തിയിരുന്ന സലൂണിലെ ജീവനക്കാരിയായിരുന്നു പരാതിക്കാരി. ശനിയാഴ്ച രാവിലെ ജോലിക്ക് എത്തിയ തന്നെ മനോജ് കെട്ടിപ്പിടിക്കാനും ചുംബിക്കാനും ശ്രമിച്ചു. കുതറിമാറി അവിടെനിന്ന് ഓടി രക്ഷപെടുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.

പിന്നീട് പരാതിക്കാരി വിവരം ആണ്‍സുഹൃത്തിനെ അറിയിച്ചു. പിന്നീട് യുവതിയുടെ ആണ്‍സുഹൃത്തും മറ്റ് രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് സലൂണില്‍ എത്തുകയും മനോജ് കര്‍ജാഗിയെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനുശേഷമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. സിദ്ദരാമയ്യ സര്‍ക്കാരിലെ ഒരു മന്ത്രിയുടെ സഹായിയായിരുന്നു ഇയാളെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് പറഞ്ഞു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇയാള്‍ നോര്‍ത്ത് വെസ്റ്റ് കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ഡയറക്ടറും ആയിരുന്നു. ഇയാളും സിദ്ധരാമയ്യയും ഒരുമിച്ച്‌ നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. അറസ്റ്റിലായ മനോജ് കര്‍ജാഗിയെ കോടതിയില്‍ ഹാജരാക്കി. ഇയാള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്നതിനെതിരെയുള്ള വകുപ്പുകള്‍ ഉള്‍പ്പടെ ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...