കുറുമാത്തൂരില്‍ വന്‍ ചന്ദന വേട്ട

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കുറുമാത്തൂരില്‍ വന്‍ ചന്ദന വേട്ട. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് സംഘം നടത്തിയ പരിശോധനയില്‍ 390 കിലോ ചന്ദനം പിടിച്ചെടുത്തു. ചന്ദനം മുറിച്ചു കടത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയിലായി. രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. കണ്ണൂര്‍, കുറുമാത്തൂര്‍ കൂനം റോഡിലെ ആളൊഴിഞ്ഞ പുരയിടത്തില്‍ താല്‍ക്കാലിക ഷെഡില്‍ സംഭരിച്ച 390 കിലോയോളം ചന്ദനമാണ് പിടികൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

കുറുമാത്തൂര്‍ സ്വദേശി എം.മധുസൂദനനെ വനം വകുപ്പ് സംഘം പിടികൂടി. ചെത്തി ഒരുക്കി വില്‍പ്പനക്ക് തയ്യാറാക്കിയ 6 കിലോ ചന്ദന മുട്ടികളും മുറിച്ചു വെച്ച 110 കിലോഗ്രാം ചന്ദന മരത്തടികളും 275 കിലോഗ്രാം ചന്ദനപ്പൂളുമുള്‍പ്പെടെ 390 കിലോയിലധികം ചന്ദനമാണ് പിടികൂടിയത്. ശ്രീകണ്ഠാപുരം സ്വദേശികളായ നിസാര്‍, ദിലീപന്‍ എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. ഇവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വ്യക്തമാക്കി.

കൊയ്യം പാറക്കാടി സ്വദേശി വീരപ്പന്‍ ഹൈദ്രോസ് എന്നയാള്‍ക്കാണ് ഇവര്‍ ചന്ദന മുട്ടികള്‍ വില്‍പ്പന നടത്തിയിരുന്നതെന്നാണ് കണ്ടെത്തല്‍. ചന്ദനം മുറിക്കാനുപയോഗിച്ച ആയുധങ്ങളും കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.രതീശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചന്ദനം പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....