പരോളിലെത്തിയ പിതാവിന്റെ പീഡനം : വിഷം കഴിച്ച സഹോദരിമാരില്‍ ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

യു.പി: പരോളില്‍ പുറത്തിറങ്ങിയ പിതാവിന്റെ ക്രൂരമായ പെരുമാറ്റത്തില്‍ മനംനൊന്ത്‌ ഉത്തര്‍പ്രദേശില്‍ രണ്ടു സഹോദരിമാര്‍ വിഷം കഴിച്ചു. ഇവരില്‍ ഒരാള്‍ മരിച്ചു. ബന്ദ മേഖലയിലുള്ള പര്‍ഹ്രി ഗ്രാമത്തിലാണു സംഭവം. വിഷം കഴിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ സഹോദരിമാരെ ബന്ദ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും 21 വയസുള്ള പ്രിയങ്ക തിങ്കളാഴ്‌ച മരിക്കുകയായിരുന്നു. ഇളയ സഹോദരി സ്വപ്‌ന (19) ചികിത്സയിലാണ്‌.

ഇവരുടെ അമ്മ രേഖാദേവി പോലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ്‌ മല്‍ഖാന്‍ സിങ്‌, ഭര്‍തൃസഹോദരന്‍മാരായ സുരേഷ്‌, രാജേഷ്‌ എന്നിവര്‍ക്കെതിരേയാണ് പരാതി. ഇതിന്റെ അടിസ്‌ഥാനത്തില്‍ പെണ്‍കുട്ടികളുടെ പിതാവിനെ അറസ്‌റ്റ്‌ ചെയ്‌തതായി പോലീസ്‌ അറിയിച്ചു. ഇയാള്‍ക്കും സഹോദരന്മാര്‍ക്കുമെതിരേ ആത്മഹത്യാ പ്രേരണയ്‌ക്കു കേസെടുത്തു. മൂന്നുപേരും തന്നെയും പെണ്‍മക്കളെയും മര്‍ദിക്കുകയും നാടന്‍ പിസ്‌റ്റള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടെന്ന്‌ രേഖാദേവിയുടെ പരാതിയില്‍ പറയുന്നു.

വീട്ടില്‍ ഭക്ഷണം പാകം ചെയ്യാന്‍പോലും അനുവദിച്ചിരുന്നില്ലെന്നും പറയുന്നുണ്ട്‌. 16 വര്‍ഷം മുമ്പ്  നടന്ന ഇരട്ടക്കൊലപാതക കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതികള്‍ ആറു മാസം മുമ്പ്  പരോളില്‍ ഇറങ്ങിയതാണ്‌. ഇവരുടെ പീഡനങ്ങള്‍ സഹിക്കാനാവാതെ ഞായറാഴ്‌ച രാത്രി സഹോദരിമാര്‍ വിഷം കഴിക്കുകയായിരുന്നെന്ന്‌ അഡീഷണല്‍ പോലീസ്‌ സൂപ്രണ്ട്‌ ലക്ഷ്‌മി നിവാസ്‌ മിശ്ര പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...