വടശ്ശേരിക്കരയിൽ കടുവാ ആക്രമണം ; ഫാമില്‍ വളര്‍ത്തുന്ന പോത്തിനെ കൊന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: വടശ്ശേരിക്കരയിൽ ഫാമില്‍ വളര്‍ത്തുന്ന പോത്തിനെ കടുവ ആക്രമിച്ചു കൊന്നു. രാവിലെ പ്രദേശത്തെ ടാപ്പിങ് തൊഴിലാളികളാണ് പോത്തിനെ കടുവ ആക്രമിക്കുന്നത് കണ്ടത്. എന്നാല്‍ കടുവയെന്ന് ഉറപ്പിക്കാറായില്ലെന്നാണ് വനം വകുപ്പുദ്യോഗസ്ഥർ പറയുന്നത്. കോടമല സ്വദേശി ആൽബിന്റെ ഫാമിലെ വലിയ പോത്തിനെയാണ് വന്യജീവി ആക്രമിച്ച് കൊന്നത്. പുലർച്ചെയായിരുന്നു ആക്രമണം. മേയാൻ വിട്ട പോത്തിന്റെ പിന്നിലൂടെ എത്തിയാണ് വന്യജീവി പിടിച്ചത്. കഴുത്തിലും പാടുകൾ ഉണ്ട്. കടുവയാണ് പോത്തിനെ ആക്രമിച്ചതെന്നും ബഹളം വെച്ചതോടെ കടുവ ഓടിപ്പോയെന്നും ടാപ്പിംഗ് ജോലിയിൽ ഏര്‍പ്പെട്ടിരുന്നവർ പറഞ്ഞു.

പുല്ല് നിറഞ്ഞ മേഖല ആയതിനാൽ വന്യജീവിയുടെ കാൽപ്പാടുകൾ കണ്ടെത്താനായിട്ടില്ല. അതേസമയം വന്യജീവി വീണ്ടും എത്താനുള്ള സാധ്യത മുന്നിൽക്കണ്ട് മേഖലയിൽ വനം വകുപ്പ് ക്യാമറകൾ സ്ഥാപിക്കും. വനമേഖലയോട് ചേർന്ന കോട്ടമല, കുമ്പളത്താമൺ, ഒളികല്ല് പ്രദേശത്ത് ആന, പുലി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യം സ്ഥിരമായി ഉള്ളതിനാൽ ടാപ്പിങ് തൊഴിലാളികൾ നേരം പുലർന്ന ശേഷം മാത്രമാണ് ടാപ്പിങിന് എത്തുന്നത്. മുൻപും പ്രദേശത്ത് പലരും കടുവയെ കണ്ടതായി അറിയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...

ഓഫീസുകളുടെ ശുചിത്വമില്ലായ്മയിൽ കടുത്ത അമർഷം ; സർക്കാർ ശൗചാലയം സ്വയം കഴുകി വൃത്തിയാക്കി മന്ത്രി

0
അമരാവതി: തെലങ്കാനയില്‍ തഹസില്‍ദാര്‍ ഓഫീലിലെ വൃത്തിഹീനമായ ശൗചാലയം വൃത്തിയാക്കി മന്ത്രി. സാംസ്‌കാരിക...