കൊല്‍ക്കത്ത : സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ പരാതിയുമായെത്തിയ യുവതിയെ പോലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പിന്നാലെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. കൊല്‍ക്കത്തയിലെ ഹരിദേവ്പൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെയാണ് വകുപ്പ് തല നടപടി. ഹരിദേവ്പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതിന് പിന്നാലെ വിഷയം അന്വേഷിക്കാന്‍ ഡ്യൂട്ടി ഓഫീസര്‍ ഐനുല്‍ ഹോക്കിനെ അയക്കുകയായിരുന്നു.
യുവതിയുടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥന്‍ അശ്ലീല സൂചനകള്‍ നല്‍കുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്നാണ് പരാതി. മോശം പെരുമാറ്റത്തിന് പിന്നാലെ യുവതി പോലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 100ല്‍ വിളിച്ച് സഹായം തേടി. യുവതിയുടെ പരാതിയില്‍ കൊല്‍ക്കത്ത പോലീസ് ആസ്ഥാനം നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍. ഉദ്യോഗസ്ഥനെതിരെ വകുപ്പ്തല അന്വേഷണം ആരംഭിച്ചു.





























