ചെറുതോണി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി ജാമ്യത്തിലിറങ്ങി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു, പോലീസിന്റെ പിടിയിലായി. കരിമ്പന്‍ കാനത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ചേലച്ചുവട് സ്വദേശിയായ യുവാവാണ് പിടിയിലായത്. യുവാവ് രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ബൈക്കിലെത്തി പെണ്‍കുട്ടിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ച ശേഷം രാത്രി തന്നെ വീട്ടില്‍ കൊണ്ടുപോയി വിടുകയായിരുന്നു.
പോലീസ് പരിശോധനക്കിടെ പ്രതി പിടിയിലായ ശേഷം പെണ്‍കുട്ടി തൊടുപുഴയില്‍ ചൈല്‍ഡ് ലൈന്‍ സംരക്ഷണയിലായിരുന്നു. രണ്ടു മാസങ്ങള്‍ക്കു മുമ്പ് പെണ്‍കുട്ടിയുടെ മാതാവിന് സുഖമില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടില്‍ തിരികെ കൊണ്ടു വന്നിരുന്നു. ഇതിനു ശേഷം യുവാവ് പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടു വന്ന് ഒളിവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടുക്കി പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് യുവാവ് വീണ്ടും അറസ്റ്റിലായത്.





























