സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് കൊണ്ടുവന്നത് കാലാവധി കഴിഞ്ഞ സിമന്റ് ; നാട്ടുകാരും രക്ഷിതാക്കളും സിമന്റ് ഇറക്കാന്‍ സമ്മതിക്കാതെ ലോറി തടഞ്ഞിട്ടു

For full experience, Download our mobile application:
Get it on Google Play

നിലമ്പൂര്‍ : സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് കൊണ്ടുവന്നത് കാലാവധി കഴിഞ്ഞ സിമന്റ്. ചന്തക്കുന്ന് ഗവ.എല്‍.പി സ്‌കൂളിന്റെ കെട്ടിട നിര്‍മ്മാണത്തിനാണ് 500 ചാക്ക് സിമന്റ് കൊണ്ടുവന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഒരുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ലോറിയില്‍നിന്ന് ചാക്കുകള്‍ ഇറക്കുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് സിമന്റ് കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്.

കഴിഞ്ഞ ഡിസംബര്‍ വരെയാണ് സിമന്റിന്റെ കാലാവധി ചാക്കുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ നാട്ടുകാരും രക്ഷിതാക്കളും സിമന്റ് ഇറക്കാന്‍ സമ്മതിക്കാതെ ലോറി തടഞ്ഞിട്ടു. പിന്നീട് കരാറുക്കാരനും നിലമ്പൂര്‍ നഗരസഭ അധികൃതരും സിമന്റ് ഇറക്കേണ്ടതില്ലെന്ന് പറഞ്ഞു. ഇതോടെ സമിന്റ് ലോറി മടക്കി അയക്കുകയായിരുന്നു. പുതിയ സിമന്റ് എത്തിയ ശേഷമേ പണി നടത്തൂ എന്ന് കരാറുകാരന്‍ ഉറപ്പ് നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...