കഞ്ചാവ് വില്‍പനയിലൂടെ വാങ്ങിയ ഭൂമിയുടെ ആധാരം എക്‌സൈസ് മരവിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മഞ്ചേരി : കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ മഞ്ചേരിയില്‍നിന്ന് 84.5 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതി പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഹാജ്യരാകത്ത് വീട്ടില്‍ അമീര്‍ രണ്ട് ആധാരങ്ങളിലായി രജിസ്റ്റര്‍ ചെയ്ത ഭൂമി എക്സൈസ് വകുപ്പ് മരവിപ്പിച്ചു. അട്ടപ്പാടി കള്ളമല വില്ലേജിലെ ചെമ്മന്നൂരില്‍ വാങ്ങിയ ഒന്നര ഏക്കര്‍ ഭൂമിയാണ് ചെന്നൈ കോമ്പറ്റിറ്റിവ് അതോറിറ്റിയുടെ അംഗീകാരത്തോടെ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം അസി. എക്‌സൈസ് കമീഷണര്‍ ടി.അനില്‍കുമാര്‍ മരവിപ്പിച്ചത്.

2021 ആഗസ്റ്റ് 13ന് മഞ്ചേരിയില്‍ പത്തര കിലോഗ്രാം കഞ്ചാവ്‌ കാറില്‍ കടത്തവെ അമീര്‍, അക്ക എന്ന മുരുഗേശ്വരി, അഷ്‌റഫ്‌ എന്നിവരെ പിടികൂടിയിരുന്നു. ചോദ്യം ചെയ്തപ്പോഴും എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ നടത്തിയ രഹസ്യാന്വേഷണത്തിലും കേരളത്തിലേക്ക് കമ്പം, മേട്ടുപ്പാളയം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന് കഞ്ചാവ് കടത്തുന്ന അക്ക, അമീര്‍ എന്നിവരുടെ രഹസ്യ കേന്ദ്രങ്ങളെക്കുറിച്ച്‌ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഒന്നാം പ്രതി പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അമീറുമായി കോയമ്പത്തൂരി‍ന്റ വിവിധ ഭാഗങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ രണ്ടിടങ്ങളിലായി സൂക്ഷിച്ച 74 കിലോ കഞ്ചാവ്, 37,000 രൂപ എന്നിവ കണ്ടെടുത്തു.

കഞ്ചാവ് കച്ചവടത്തിലൂടെ പ്രതികള്‍ സമ്പാദിച്ച സ്വത്തുകളെ കുറിച്ചും എക്‌സൈസ് സംഘം വിവരം ശേഖരിച്ചിരുന്നു. ഈ സ്വത്തുക്കളാണ് മരവിപ്പിച്ചത്. അമീറിനെയും മുരുഗേശ്വരിയെയും രണ്ടുവര്‍ഷം മുമ്പ് അഞ്ചര കിലോ കഞ്ചാവ് കടത്തിയ കേസില്‍ തമിഴ്നാട്ടില്‍ കമ്പം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ‘ഓപറേഷന്‍ അക്ക’ പേരില്‍ മഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ടീം രൂപവത്കരിച്ചാണ് തമിഴ്നാട്ടില്‍ പോയി കേസിലെ ബാക്കി തൊണ്ടി മുതലുകള്‍ കണ്ടെടുത്തത്.

മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍ നിഗീഷ്, റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഇ.ജിനീഷ്‌, മലപ്പുറം ഐ.ബി ഇന്‍സ്‌പെക്ടര്‍ പി.കെ മുഹമ്മദ്‌ ഷഫീഖ്, എക്‌സൈസ് കമീഷനറുടെ ഉത്തര മേഖല സ്ക്വാഡ് അംഗം അസി.എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍ ടി.ഷിജുമോന്‍, ഐ.ബി പ്രിവന്റിവ് ഓഫിസര്‍മാരായ വി.കെ സൂരജ്, ടി.സന്തോഷ്‌, സി.ശ്രീകുമാര്‍, പ്രിവന്റിവ് ഓഫിസര്‍ പി.രാമചന്ദ്രന്‍, ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍ ആസിഫ് ഇഖ്ബാല്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.അരുണ്‍ കുമാര്‍, ടി.കെ സതീഷ്, വി.സുബാഷ്, കെ.ഷബീറലി, സി.ടി ഷംനാസ്, കെ.ഷബീര്‍, പി.റജിലാല്‍, കെ.നിമിഷ, കെ.പി ധന്യ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. ജില്ലയില്‍ ഇത്തരത്തില്‍ ആദ്യമായാണ് എക്‌സൈസ് വകുപ്പ് സ്വത്തുക്കള്‍ മരവിപ്പിക്കുന്ന നടപടികളിലേക്ക് കടക്കുന്നത്. അന്വേഷണത്തിലുള്ള മറ്റു മയക്കുമരുന്നു കേസുകളിലും സ്വത്തുക്കള്‍ മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...