മക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മലയാളി വിചാരണക്കോടതിയുടെ അഞ്ചാം നിലയില്‍ നിന്നു ചാടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: രണ്ടു മക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മലയാളി വിചാരണക്കോടതിയുടെ അഞ്ചാം നിലയില്‍ നിന്നു ചാടി മരിച്ചു.ജയിലില്‍ നിന്ന് ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ എത്തിച്ചപ്പോഴാണ് സംഭവം. ഇടനാഴിയില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറിനും രണ്ടു കോണ്‍സ്റ്റബിള്‍മാര്‍ക്കുമൊപ്പം നടക്കുമ്പോൾ കോണ്‍സ്റ്റബിള്‍മാരെ തള്ളി നീക്കിയാണ് താഴേക്ക് ചാടിയത്. പാലക്കാട് കരിപ്പാളി സ്വദേശി ജതിന്‍ ആര്‍ കുമാര്‍ (37) ആണ് മരിച്ചത്.

2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹുളിമാവ് അക്ഷയ് നഗറില്‍ താമസിച്ചിരുന്ന ഇയാള്‍ മക്കളായ തൗഷിനിയെയും (3) ശാസ്തയെയും (ഒന്നര) തലയണ കൊണ്ടു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഹോട്ടലിലെ ജോലി നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തില്‍ ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്നാണ് പ്രകോപനമെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ വിഷാദരോഗത്തിനും ചികിത്സ തേടിയിരുന്നു. തമിഴ്‌നാട് സ്വദേശിനിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ലക്ഷ്മി ശങ്കരിയാണു ഭാര്യ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...