കൊച്ചി : സഹപ്രവര്‍ത്തകയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസില്‍ അഭിഭാഷകനും കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കോണ്‍സലുമായ നവനീത് എന്‍.നാഥിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നവനീത്, ബന്ധത്തില്‍നിന്നു പിന്മാറി മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതോടെയാണ് യുവതി പരാതി നല്‍കിയത്.
ജൂണ്‍ 21-നായിരുന്നു പ്രതിയെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.അതേസമയം, ഇത്തരം കേസുകളില്‍ വിവാഹ വാഗ്ദാനം നല്കിയിട്ടാണോ ശാരീരിക ബന്ധത്തിനുള്ള സമ്മതം ലഭിച്ചത് എന്നതാണ് നിര്‍ണായകമായി പരിഗണിക്കേണ്ടതെന്നു ഹര്‍ജിയില്‍ വാദം കേള്‍ക്കവേ ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് വാക്കാല്‍ പരാമര്‍ശിച്ചു.