മൊബൈൽ ഫോൺ വാങ്ങി നൽകാമെന്ന് പറഞ്ഞ് പീഡനം ; പതിനാറോളം കേസുകളിലെ പ്രതി വലയിലായി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നിരവധി കേസുകളിലെ പ്രതി പോക്‌സോ വകുപ്പ് പ്രകാരം പോലീസിന്റെ വലയിലായി. കൊല്ലം പാരിപ്പള്ളി ഊന്നിൻമൂട് പുത്തൻവീട്ടിൽ സുദേവനെയാണ് (65) പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ ജില്ലകളിലായി മോഷണം ഉൾപ്പെടെ പതിനാറോളം കേസുകളിൽ സുദേവൻ പ്രതിയാണ്. പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് ഇയാൾ കുടുങ്ങിയത്. പനിയെ തുടർന്ന് പാരിപ്പള്ളിയിലെ ആശുപത്രിയിൽ മരുന്ന് വാങ്ങാനെത്തിയ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്.

ആശുപത്രിയിൽ വെച്ച് പെൺകുട്ടിയുമായി പരിചയപ്പെട്ട പ്രതി മൊബൈൽ ഫോൺ വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വർക്കലയിലും പാരിപ്പള്ളിയിൽ പ്രതി താമസിക്കുന്ന ലോഡ്ജിലുമെത്തിച്ചാണ് ലൈംഗികമായി ഉപദ്രവിച്ചത്. തുടർന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. പാരിപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....